സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പരാതിപ്പെടാന്‍ ഓണ്‍ലൈന്‍ സംവിധാനം

വിമെന്‍ പോയിന്‍റ് ടീം

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ഇനി ഓണ്‍ലൈനില്‍ പരാതിപ്പെടാം. ഇതിനായി ‘ആരംഭ് ഇന്ത്യ’ എന്ന പേരില്‍ ഇന്ത്യയുടെ ആദ്യ ഹോട്ട് ലൈന്‍ സേവനം കേന്ദ്രമന്ത്രി മേനക ഗാന്ധി ഉദ്ഘാടനം ചെയ്തു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍, അവരുടെ അശ്ലീല ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ ഓണ്‍ലൈനായി പ്രചരിപ്പിക്കല്‍ എന്നിവക്ക് പരാതിപ്പെടാനാവുന്ന  സേവനമാണിത്. http://aarambhindia.org എന്ന വൈബ്‌സെറ്റിലാണ് പാരതി സ്വീകരിക്കുന്നത്.

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രേര്‍ണ എന്ന സംഘടനയും ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷനും ചേര്‍ന്നാണ് ആരംഭ് ഇന്ത്യ വെബ്‌സൈറ്റിന് തുടക്കം കുറിച്ചത്.

ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്താല്‍ അത് ഉടന്‍ തന്നെ ബ്ലോക്ക് ചെയ്യുകയും എവിടെ നിന്നാണോ ഇത് അപ് ലോഡ് ചെയ്തതെന്ന് നോക്കി നിയമ നടപടികള്‍ സ്വീകരിക്കാനും കഴിയും. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വെബ്‌സൈറ്റ് ലഭ്യമാണ്. സര്‍ക്കാര്‍ പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന്  സേവനം ഉദ്ഘാടനം ചെയ്യവെ മേനക ഗാന്ധി പറഞ്ഞു.

പോര്‍ണോഗ്രഫിക്ക് വേണ്ടി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് വ്യാപകമായിരിക്കുകയാണ്.  ഇതിന്  ഇരകളാക്കപ്പെടുന്നവരുടെ കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശമില്ല. പലരും പേടിയും ലജ്ജയും കാരണം ഇത്തരം സംഭവങ്ങള്‍ പുറത്ത് പറയുകയോ പരാതിപ്പെടുകയോ ചെയ്യാറില്ല.  2015ലെ ചില കണക്കുകള്‍ പ്രകാരം 96 കേസുകളാണ്  ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും