സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ജപ്പാനില്‍ അവിവാഹിതമാരുടെ എണ്ണം കൂടുന്നു എന്ന് റിപ്പോര്‍ട്ട്

വിമെന്‍ പോയിന്‍റ് ടീം

ജപ്പാനില്‍ 18നും 34നും ഇടയില്‍ പ്രയാമുള്ള 70% പേരും അവിവാഹിതരാണെന്നാണ് പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്. ഇതില്‍ തന്നെ 42% പുരുഷന്മാരും 44.2% സ്ത്രീകളും തങ്ങള്‍ കന്യകമാരാണെന്ന് അവകാശപ്പെടുന്നവരാണെന്ന് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ജപ്പാന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്റ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 1987 മുതല്‍ അഞ്ചുവര്‍ഷം കൂടുതല്‍ ഇവര്‍ ഇതുസംബന്ധിച്ച പഠനം നടത്താറുണ്ട്. 1987ലെ സര്‍വ്വേയില്‍ കണ്ടെത്തിയത്48.6% പുരുഷന്മാരും 39.5% സ്ത്രീകളും അവിവാഹിതരാണെന്നാണ്. 18നും 34നും ഇടയിലുള്ള  36.2% പുരുഷന്മാരും 38.7% സ്ത്രീകളും കന്യകമാരായമെന്നാണ് 2010ലെ പഠനത്തില്‍ കണ്ടെത്തിയത്.

ജനസംഖ്യാപരമായ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന രാജ്യമാണ് ജപ്പാന്‍. കുറഞ്ഞ ജനനനിരക്കും ഒറ്റയ്ക്കു ജീവിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതുമൊക്കെയാണ് ജപ്പാന്റെ പ്രശ്‌നങ്ങളായി പറയുന്നത്. വിവാഹ ബന്ധവും, പ്രസവവുമൊക്കെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ തല ശ്രമങ്ങളൊന്നും ഫലം കാണുന്നില്ല എന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ജപ്പാന്റെ ഫേര്‍ട്ടിലിറ്റി റേറ്റ് 1.4ല്‍ നിന്നും 2025 ആകുമ്പോഴേക്കും 1.8 ആയി ഉയര്‍ത്താനാണ് പദ്ധതിയിടുന്നതെന്നാണ് ജാപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ പറയുന്നത്. മികച്ച ശിശു പരിചരണ സേവനങ്ങളും നികുതി ഇളവുകളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം പദ്ധതികളൊന്നും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഏതെങ്കിലും ഒരു ഘട്ടത്തില്‍ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത മിക്കയാളുകളും പ്രതികരിച്ചത്. എന്നാല്‍ അത് എപ്പോഴാണെന്ന് വ്യക്തമല്ലെന്നും പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും