സദ്ദാം ഹൂസൈന്റെ മൂത്ത പുത്രി റഗാദ് സദ്ദാം ഹൂസൈന്‍ (48) 2017ലെ ഇറാക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അമ്മാനില്‍ അഭയം തേടിയ റഗാദിനെ വിചാരണയ്ക്കായി വിട്ടുതരണമെന്ന ഇറാക്കിന്റെ ആവശ്യം ജോര്‍ദാന്‍ തള്ളി. ഭീകര പ്രവര്‍ത്തനത്തിനു പിന്തുണ നല്‍കിയെന്നാണു റഗാദിന്റെ പേരിലുള്ള ആരോപണം. 2010ല്‍ ഇന്റര്‍പോള്‍ അവര്‍ക്ക് എതിരേ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. യുഎസ് ആക്രമണത്തെത്തുടര്‍ന്ന് റഗാദും രണ്ടു സഹോദരിമാരും അവരുടെ മാതാവും ജോര്‍ദാനിലേക്കു പോയി. അവിടെ അവര്‍ അബ്ദുള്ള രണ്ടാമന്‍ രാജാവിന്റെ അതിഥികളായി കഴിയുകയാണ്.