സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ചരിത്രത്തില്‍ ആദ്യമായ് പെണ്‍പുലികളും

വിമെന്‍ പോയിന്‍റ് ടീം

ഓണാഘോഷത്തിനു പൊലിമ പകരുന്ന തൃശൂരിലെ പുലികളിയില്‍ പങ്കുചേരാന്‍ ഇക്കുറി പെണ്‍ പുലികളും. ചരിത്രത്തില്‍ ആദ്യമായാണ് പെണ്‍പുലികള്‍ ഇറങ്ങുന്നത്.വിമെന്‍ ഇന്റഗ്രേഷന്‍ ആന്റ് ഗ്രോത്ത് ത്രൂ സ്‌പോര്‍ട്‌സ് എന്ന സംഘടനയാണ് പെണ്‍പുലികളെ ഇറക്കിയിരിക്കുന്നത്. മൂന്നു പെണ്‍പുലികളാണുള്ളത്. വിയ്യൂര്‍ ദേശത്തിന്റെ സംഘത്തിലാണ് പെണ്‍പുലികളുള്ളത്.

പുലികളിയില്‍ പുതുമകള്‍ തേടുന്ന വിയ്യൂരുകാര്‍ ഇക്കുറി പെണ്‍പുലികളെ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.മലപ്പുറം പുല്ലംകോട് സ്‌കൂളിലെ അധ്യാപിക ദിവ്യ, രാമവര്‍മപുരം കേരള പോലീസ് അക്കാഡമയിലെ എഎസ്‌ഐ വിനയ, ഫാഷന്‍ ഡിസൈനറായ കോഴിക്കോട് സ്വദേശിനി സക്കീന എന്നിവരാണ് പുലികളായിറങ്ങുന്നത്.ഇവരില്‍ വിനയ പുള്ളിപ്പുലിയായി മാറും. മറ്റു രണ്ടു പേരും വരയന്‍ പുലികളാവുകയാണ്. കൗതുകത്തോടെയാണ് പെണ്‍പുലികളെ കാഴ്ചക്കാര്‍ എതിരേറ്റത്.

പുരുഷന്‍മാര്‍ ശരീരത്തെ രോമം നീക്കി, ചായം പൂശിയാണ് പുലികളാവുന്നത്. എന്നാല്‍ പെണ്‍പുലികള്‍ പ്രത്യേകം വസ്ത്രം തയ്പ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ ദേഹത്ത് ചായവും പൂശുന്നുണ്ട്.വിയ്യൂര്‍ സ്വദേശികളായ ശ്രീദേവിയും ഷീലയുമാണ് പെണ്‍പുലികളെ അണിയിച്ചൊരുക്കുന്നത്. വനിതാശാക്തീകരണം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന വിമെന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് ഗ്രോത്ത് ത്രൂ സ്‌പോര്‍ട്‌സ്- വിംഗ്‌സിന്റെ സംസ്ഥാന പ്രസിഡന്റാണ് വിനയ. സെക്രട്ടറിയാണ് ദിവ്യ. കോഴിക്കോട് ജില്ലയിലെ വിംഗ്‌സിന്റെ ഭാരവാഹിയാണ് സക്കീന.

ഇവര്‍ക്കു കുമ്മാട്ടിക്കളിയില്‍ പങ്കെടുക്കാനായിരുന്നു താത്പര്യം. പങ്കെടുപ്പിക്കാമെന്ന് സംഘാടകര്‍ സമ്മതിച്ചുവെങ്കിലും അവസാന നിമിഷം കാലുമാറി. തുടര്‍ന്നാണ് കുമ്മാട്ടിവേഷം കെട്ടുന്നതിനു പകരം പുലികളായി മാറാന്‍ തീരുമാനിച്ചത്.യൂട്യൂബില്‍ നിന്നു പുലികളി കണ്ടാണ് ഇവര്‍ പ്രധാനമായും തയ്യാറെടുപ്പ് നടത്തുന്നത്. പുലികളിയില്‍ വര്‍ഷങ്ങളുടെ തഴക്കമുള്ളവരുടെ ഉപദേശവും തേടി.പെണ്‍പുലികള്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കി പൊലീസു ജാഗ്രതയിലാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും