സുപ്രീം കോടതി വിധിയോട് ടാറ്റ സഹകരിച്ചില്ലെങ്കില്‍ സിംഗൂരിലെ നാനോ കാര്‍ ഫാക്ടറി ബംഗാള്‍ സര്‍ക്കാര്‍ പൊളിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ടാറ്റ തീരുമാനമെടുക്കാമെന്നും തീരുമാനമെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മമത പറഞ്ഞു. ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു ഫാക്ടറി പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങള്‍ ഞങ്ങള്‍ കാത്തു ഇനിയും കമ്പനി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങളത് നീക്കം ചെയ്യുമെന്ന് മമത പറഞ്ഞു.സിംഗൂരില്‍ സെപ്തംബര്‍ 14ന് വലിയ റാലി നടക്കുന്നുണ്ട്. അവിടെ വച്ച് 800 ചെക്കുകള്‍ വിതരണം ചെയ്യുന്നുണ്ട്. പക്ഷേ സര്‍ക്കാര്‍ അവിടെ നിര്‍ത്തുകയില്ല. മാസം 2000 രൂപയും അരിയും സിംഗൂരിലെ കര്‍ഷകര്‍ക്ക് നല്‍കുന്നത് തുടരുമെന്നും മമത പറഞ്ഞു. ടാറ്റയില്‍ നിന്ന് തിരിച്ചെടുക്കുന്ന ഭൂമി കൃഷി ചെയ്യാനായി തിരികെ കൊടുക്കുമെന്നും ഭൂമി ഏറ്റെടുക്കാത്തവര്‍ക്ക് നാളെ ചെക്കുകള്‍ നല്‍കുമെന്നും മമത ബാനര്‍ജി പറഞ്ഞു.