സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഹിലരിക്ക് ന്യൂമോണിയെന്ന് സ്ഥിരീകരണം

വിമെന്‍ പോയിന്‍റ് ടീം

അമേരിക്കന്‍ തെരഞ്ഞെടുപ്പിലേക്കുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന് ന്യുമോണിയ സ്ഥിരീകരിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശങ്കയുണര്‍ത്തുന്നു. അസുഖബാധയെ തുടര്‍ന്ന് ഹിലരിയുടെ പ്രചാരണ പരിപാടികള്‍ റദ്ദാക്കിയിരിക്കുകയാണ്. 

ഇന്നലെ നടക്കാനിരുന്ന കാലിഫോര്‍ണിയയിലേത് അടക്കമുള്ള മറ്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും റദ്ദ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ട് മാസം മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ സ്ഥാനാര്‍ഥിക്കുണ്ടായ അപ്രതീക്ഷിത രോഗം പാര്‍ട്ടിപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നവംബര്‍ എട്ടിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 

അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഹിലരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്ക് ശേഷം രോഗബാധ സ്ഥിരീകരിച്ചു. എന്നാല്‍ വിവരം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ 2001ലെ ട്വിന്‍ ടവര്‍ ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കുന്നതിനിടെ അവശയായി സ്ഥലം വിട്ട ഹിലരിയുടെ ദൃശ്യങ്ങള്‍ അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതോടെയാണ് അവരുടെ സ്വകാര്യ ഡോക്ടര്‍ ലിസാ ബര്‍ഡക്ക് രോഗവിവരം മാധ്യമങ്ങളെ അറിയിച്ചത്. 

കടുത്ത ചുമയും മറ്റ് അസ്വസ്ഥതകളും ഹില്ലരിയെ അലട്ടുന്നതായി ഡോക്ടര്‍ അറിയിച്ചു. ആന്റിബോയോട്ടിക്കുകളും നിര്‍ജലീകരണ തടയുന്നതിനുമുള്ള ചികിത്സകള്‍ നല്‍കുന്നുണ്ട്. ഹിലരി സുഖം പ്രാപിച്ച് വരികയാണെന്നും ഡോക്ടര്‍ അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും