സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ ഐഎസ് വനിതകളെ പരിശീലിപ്പിക്കുന്നു

വിമെന്‍ പോയിന്‍റ് ടീം

ബ്രിട്ടീഷ് പൗരത്വമുള്ള സാലി ജോണ്‍സ് എന്ന കുപ്രസിദ്ധ ഭീകര പ്രവര്‍ത്തക പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ ഐഎസ് വനിതകളെ പരിശീലിപ്പിക്കുന്നതായി റിപ്പോര്‍ട്ട് .ഇംഗ്ലീഷ് സംസാരിക്കുന്ന ഐഎസ്‌ഐഎലിന്റെ ഭീകരപ്രവര്‍ത്തകരുടെ സംഘത്തിന്റെ ചുമതലയുള്ള ജിഹാദി വധു ആയുധ പരിശീലനം അടക്കം ചാവേര്‍ ആക്രമണത്തിനും വനിതകളെ സജ്ജമാക്കുന്നു. ബ്രിട്ടീഷുകാരിയായ സാലി ജോണ്‍സ് ഇസ്ലാം മതം സ്വീകരിച്ച് ഐഎസ് ഭീകരനായ ജുനൈദ് ഹുസൈനെ വിവാഹം കഴിച്ചാണ് സിറിയയിലെത്തിയത്.

‘ഖിലാഫത്തിലെ’ത്തിയതിന്റെ വിവരങ്ങള്‍ ട്വിറ്ററിലൂടെ സാലി പങ്കുവെച്ചു. മിസിസ് ടെറര്‍ എന്നറിയപ്പെടുന്ന സാലി ട്വിറ്ററിലൂടെ ഐഎസ് ആക്രമണങ്ങള്‍ക്ക് മുമ്പ് പരിഭ്രാന്തി പരത്താന്‍ ഭീഷണികള്‍ മുഴക്കി. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് നിരവധി സ്ത്രീകളെ ഐഎസിലേക്ക് ആകര്‍ഷിച്ചു. ഇവരെ സിറിയയിലെത്തിച്ച് ആക്രമണസജ്ജരാക്കാനും സാലിക്ക് കഴിഞ്ഞു.



കുപ്രസിദ്ധ ഭീകര പ്രവര്‍ത്തകയായ ബ്രിട്ടീഷ് ജിഹാദിയെ പിടികൂടാനുള്ള ബ്രിട്ടന്റെ ശ്രമവും ഫലിച്ചില്ല. കൊടിയ ഭീകരരുടെ പട്ടികയില്‍ മിസിസ് ടെററിനെ ഐക്യരാഷ്ട്ര സഭയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 18 വയസുള്ള മൂത്ത മകനെ യുകെയില്‍ ഉപേക്ഷിച്ച് 10 വയസുകാരനായ മകനുമായാണ് സാലി സിറിയയിലേക്കെത്തിയത്. തുര്‍ക്കി വഴിയാണ് ഐഎസിന്റെ ഖിലാഫത്തിലേക്ക് സാലി അതിര്‍ത്തി കടന്നത്.

നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ സംവദിച്ചിരുന്ന സാലിയുടെ അക്കൗണ്ടുകള്‍ പിന്നീട് പൂട്ടിച്ചു. ഇതിന് ശേഷവും വിദേശ വനിതകളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ മിസിസ് ടെറര്‍ വിജയിച്ചതായി സിറിയയിലെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും