സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വീടും തൊഴിലും ഉറപ്പാക്കുംഃ മേഴ്സിക്കുട്ടിയമ്മ

വിമെന്‍ പോയിന്‍റ് ടീം

വനരഹിതരായവര്‍ക്കെല്ലാം വീടും  തൊഴിലും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് ഫിഷറീസ് മന്ത്രി ജെ മെഴ്സികുട്ടിഅമ്മ പറഞ്ഞു. ഇതിനായുള്ള സമഗ്ര പദ്ധതികള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു.

കയര്‍ വ്യവസായ സംഘങ്ങള്‍ക്കെല്ലാം പ്രവര്‍ത്തന മൂലധനം നല്‍കി പ്രവര്‍ത്തനക്ഷമമാക്കി പരമാവധി തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും.കശുവണ്ടി മേഖലയില്‍ ഉള്‍പ്പെടെ മുടങ്ങിക്കിടന്ന തൊഴില്‍ ആനുകൂല്യങ്ങള്‍ക്കും ക്ഷേമ പെന്‍ഷനുകളും ഓണത്തിനു മുമ്പ് വിതരണം ചെയ്യാനായി. കാഷ്യൂ കോര്‍പറേഷന്‍,  കാപക്സ് എന്നിവയ്ക്ക് ഇതിനായി ആവശ്യത്തിലധികം തുകയാണ് അനുവദിച്ചത്. അധിക തുക തോട്ടണ്ടി സംഭരണത്തിന് ഉതകും എന്ന ലക്ഷ്യത്തോടെയാണ് നല്‍കിയത്. ഇനിയും ബോണസ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമാകാത്ത സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ പ്രശ്നങ്ങള്‍ ഓണത്തിന് മുമ്പു തന്നെ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. അത് സാധ്യമാകും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

നീരാവില്‍ നവോദയം ഗ്രന്ഥശാല കായിക കലാ സമിതിയുടെ ഓണോത്സവത്തോടനുബന്ധിച്ചുള്ള തൊഴില്‍ മത്സരങ്ങളുടെ ഉദ്ഘാടനവും ഓണപ്പുടവ, ഓണക്കിറ്റ് വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.മുരുന്തല്‍ കയര്‍ വ്യവസായ സഹകരണ സംഘം വളപ്പില്‍ നടന്ന ചടങ്ങില്‍ കലാസമിതി പ്രസിഡന്റ് രാജേഷ് തൃക്കാട്ടില്‍ അദ്ധ്യക്ഷനായി. കൌണ്‍സിലര്‍ അഡ്വ. എം എസ് ഗോപകുമാര്‍, പള്ളിമണ്‍ സിദ്ധാര്‍ഥ, ഫൌണ്ടേഷന്‍ സെക്രട്ടറി യു സുരേഷ്, കുറ്റിയില്‍ സോമന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥശാലയുടെ ഓണോപഹാരം പ്രസിഡന്റ് ബേബിഭാസ്ക്കര്‍ മന്ത്രിക്ക് സമ്മാനിച്ചു.

108 വൃദ്ധ അമ്മമാര്‍ക്ക് ഓണപ്പുടവയും 35 പേര്‍ക്ക് ഓണക്കിറ്റും മന്ത്രി വിതരണം ചെയ്തു. ഗ്രന്ഥശാലാ സെക്രട്ടറി എസ് നാസര്‍ സ്വാഗതവും സുഗതന്‍ നന്ദിയും പറഞ്ഞു. ഗ്രന്ഥശാല മുന്‍ പ്രസിഡന്റും റിട്ട. ഹെഡ്മാസ്റ്ററുമായ ദേവദാസ്, ഗ്രന്ഥശാല സ്ഥാപകാംഗം എ അരവിന്ദാക്ഷന്‍, കലാസമിതി അംഗം ജാസ്മിന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും