സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മന്ത്രി ശൈലജയുടെ പരിപാടിക്ക് മൈക്ക് അനുവദിക്കില്ലെന്ന് പോലീസ്

വിമെന്‍ പോയിന്‍റ് ടീം

മന്ത്രി കെ.കെ.ശൈലജ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നതിന് പൊലീസ് അനുമതി നിഷേധിച്ചെതിരെ സി.പി.ഐ.എം രംഗത്ത്.പൊലീസ് നടപടി സംഘപരിവാര്‍ സംഘടനകളുടെ പ്രചാരവേലകളെ സഹായിക്കാനാണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍  ആരോപിച്ചു.ഇരിട്ടി മുഴക്കുന്ന് പഞ്ചായത്ത് തിരുവോണ ദിനത്തില്‍ നടത്താനിരുന്ന ഓണാഘോഷ സമാപനസമ്മേളനത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്.

ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി 14നു മന്ത്രി ശൈലജ ഉദ്ഘാടനം ചെയ്യുന്നതായിരുന്നു ചടങ്ങ്. വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ഓണാഘോഷ മത്സരങ്ങളുടെ സമ്മാനദാനവുമാണു ചടങ്ങില്‍ ഉദ്ദേശിച്ചതെന്നു് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് പറഞ്ഞു.

അതേസമയം പ്രദേശത്തെ സംഘര്‍ഷസാധ്യത കണക്കിലെടുത്തു മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തിലെ എല്ലാ ഓണാഘോഷ പരിപാടികള്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ടെന്നാണു പൊലീസിന്റെ വിശദീകരണം.

തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലെ ഓണാഘോഷങ്ങള്‍ക്ക് ഇത്തരത്തില്‍ അനുമതി നിഷേധിച്ച നടപടി പിന്‍വലിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. പൊലീസ് പല വിഷയങ്ങളിലും നിഷേധാത്മക നിലപാടാണ് എടുക്കുന്നതെന്നും പി.ജയരാജന്‍ കുറ്റപ്പെടുത്തി.

മതഭ്രാന്തന്മാരുടെ പ്രചാരണങ്ങളെ സഹായിക്കുന്ന നിലപാടാണ് കണ്ണൂരില്‍ പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു. പൊലീസ് പല വിഷയങ്ങളിലും നിഷേധാത്മക നിലപാടാണ് എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ മുഴക്കുന്ന് പഞ്ചായത്ത് അപേക്ഷ നല്‍കുന്ന സമയത്ത് സംഘര്‍ഷ സാഹചര്യം നിലനിന്നിരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് മുഴക്കുന്ന് എസ്‌ഐ പി.എ.ഫിലിപ് പറഞ്ഞു. മുഴക്കുന്ന് പഞ്ചായത്തു മാത്രമല്ല, ഒട്ടേറെ കലാ സാംസ്‌കാരിക സംഘടനകളും ഓണാഘോഷത്തിനായി അനുമതി ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാം നിഷേധിക്കുകയായിരുന്നു. ഓണത്തോടനുബന്ധിച്ചു സാഹചര്യം മെച്ചപ്പെടുകയാണെങ്കില്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും