സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സൗമ്യയെ ട്രെയിനില്‍നിന്ന് താഴേക്ക് തള്ളിയിട്ടതിന് തെളിവുണ്ട്ഃ ഡോക്ടര്‍ ഷെര്‍ളി

വിമെന്‍ പോയിന്‍റ് ടീം

സൗമ്യയെ ട്രെയിനില്‍നിന്ന് താഴേക്ക് തള്ളിയിട്ടതിന് തെളിവുകളുണ്ടെന്ന് ഡോക്ടര്‍ ഷെര്‍ളി വാസു. ട്രെയിനില്‍ നിന്ന് സ്വയം ചാടുമ്പോഴുണ്ടാകുന്ന തരം മുറിവുകളല്ല ശരീരത്തില്‍ കണ്ടെത്തിയതെന്ന് സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷെര്‍ളി പറഞ്ഞു. 

പാതി ബോധം നഷ്ടപ്പെട്ട സൗമ്യയെ ട്രെയിനില്‍നിന്ന് താഴേക്ക് തള്ളിയിട്ടതാണെന്ന് മുറിവുകള്‍ കണ്ടാലറിയാം. പേടിച്ച് പുറത്തേക്കു ചാടിയതാണെങ്കില്‍ പരുക്കുകളുടെ സ്വഭാവം ഇങ്ങനെയല്ല. കൈകാലുകളുടെ എല്ല് പൊട്ടും. നട്ടെല്ലിനും ക്ഷതമേല്‍ക്കും.

സൗമ്യയുടെ നെറ്റിയില്‍ ആറു മുറിവുകള്‍ കണ്ടെത്തിയിരുന്നു. ട്രെയിനിന്റെ വാതിലില്‍ തല ശക്തിയായി ഇടിപ്പിച്ചതിന്റെ മുറിവുകളായിരുന്നു ഇത്. മാത്രമല്ല, കൈകള്‍ വാതിലിനിടയില്‍ അമര്‍ത്തി ക്ഷതമേല്‍പ്പിച്ചതിന്റെ മുറിവുകളും കണ്ടെത്തിയിരുന്നു.

ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങള്‍ സഹിതമാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇക്കാര്യങ്ങള്‍ വിചാരണക്കോടതിയിലെ സാക്ഷിവിസ്താരത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഷെര്‍ളി വാസു പറഞ്ഞു.

ഗോവിന്ദച്ചാമിയുടെ ചര്‍മത്തിന്റെ ഭാഗങ്ങള്‍ സൗമ്യയുടെ നഖത്തിനുള്ളില്‍നിന്ന് ലഭിച്ചിരുന്നു. ശരീരത്തില്‍നിന്ന് കിട്ടിയ ബീജവും പരിശോധിച്ചു. ഈ രണ്ടു ഡി.എന്‍.എകളും പരിശോധിച്ചപ്പോള്‍ ഗോവിന്ദച്ചാമിയുടേതാണെന്ന് കണ്ടെത്തിയിരുന്നു.

സുപ്രീംകോടതിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. സൗമ്യവധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയാണ് സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടത് എന്നതിനു എന്തു തെളിവാണുള്ളതെന്നായിരുന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചത്.

സൗമ്യയെ കൊലപ്പെടുത്തിയതു ഗോവിന്ദച്ചാമിയാണെന്നതിനു തെളിവു ഹാജരാക്കാന്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കീഴ്‌ക്കോടതിയും കേരള ഹൈക്കോടതിയും വിധിച്ച വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയത്. വാദം പൂര്‍ത്തിയായ ഹര്‍ജി വിധി പറയാന്‍ മാറ്റുകയും ചെയ്തു.

ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടതിനു തെളിവ് എവിടെയെന്ന ചോദ്യത്തിനു മുന്നില്‍ സര്‍ക്കാര്‍ അഭിഭാഷകന് ഉത്തരം മുട്ടുകയായിരുന്നു. സൗമ്യ ട്രെയിനില്‍നിന്നു സ്വയം പുറത്തേക്കു ചാടിയെന്നാണു സാക്ഷിമൊഴിയുള്ളതെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, യു.യു ലളിത്, പി.സി പന്ത് എന്നിവരടങ്ങുന്ന മൂന്നംഗബെഞ്ച് ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നുതാക്കീത് ചെയ്യുകയുമുണ്ടായി.

സാക്ഷിമൊഴികളുടേയും സാഹചര്യ, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ വാദം നടത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ പാജയപ്പെട്ടു. സൗമ്യയെ ട്രെയിനില്‍നിന്നു പ്രതി തള്ളിയിട്ടെന്നും പാളത്തില്‍ തലയിടിച്ചു വീണു രക്തം വാര്‍ന്നതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ അവരെ വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നുവെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം സമര്‍ഥിക്കുന്നതിലും കേരളത്തിന്റെ അഭിഭാഷകര്‍ വിജയിച്ചില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും