സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഐസിസ് ബുര്‍ഖ നിരോധിച്ചിരിക്കുന്നു

വിമെന്‍ പോയിന്‍റ് ടീം

ബുര്‍ഖ ധരിക്കാത്ത യുവതികളെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും വരെ ചെയ്ത സംഘടനയാണ് ഐസിസ്. സിറിയയിലും ഇറാഖിലുമുള്ള ഐസിസ് അധീന പ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ബുര്‍ഖ ധരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഐസിസ് ബുര്‍ഖ നിരോധിച്ചിരിക്കുന്നു എന്ന് വാര്‍ത്ത വരുന്നു.സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ലോകത്തിന്റെ പല ഭാഗത്തും ബുര്‍ഖ നിരോധിച്ചിട്ടുണ്ട്. ഇതേ കാരണം പറഞ്ഞാണ് ഐസിസും ബുര്‍ഖ നിരോധിക്കുന്നത്. ബുര്‍ഖ ധരിച്ച് എത്തിയ സ്ത്രീ ഒളിപ്പിച്ചു വെച്ച പിസ്റ്റള്‍ ഉപയോഗിച്ച് രണ്ട് ജിഹാദികളെ വധിച്ചതോടെയാണ് ബുര്‍ഖയുടെ അപകടം ഐസിസിനും മനസിലായത്. സാലാ അല്‍ ദിനിലെ ശര്‍ഖത്ത് ചെക്ക് പോയിന്റില്‍ വെച്ചാണ് രണ്ട് ഐസിസ് തീവ്രവാദികള്‍ വധിക്കപ്പെട്ടത്.

നേരത്തെ, ഐസിസില്‍ നിന്നും മോചിതരായ സിറിയയിലെ മന്‍ബിജ് നഗരത്തില്‍ സ്ത്രീകള്‍ ബുര്‍ഖ കത്തിച്ചാണ് ആഹ്ലാദ പ്രകടനങ്ങള്‍ നടത്തിയത്. താടിയും മുടിയും മുറിച്ചും ബുര്‍ഖകള്‍ അഗ്‌നിക്കിരയാക്കിയുമാണ് ആളുകള്‍ സ്വാതന്ത്ര്യം ആഘോഷിച്ചത്. ഐസിസ് മനുഷ്യകവചമായി ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് ആളുകളെയാണ് കഴിഞ്ഞ മാസം അമേരിക്കയുടെ പിന്തുണയോടെ സിറിയന്‍ സഖ്യസേന മോചിപ്പിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും