സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഓഫീസ് മോടികൂട്ടാന്‍ 1.16 കോടി രൂപ ചെലവഴിച്ചു

വിമെന്‍ പോയിന്‍റ് ടീം

ഓഫീസ് മോടികൂട്ടാന്‍ വലിയ തുക ചെലവിട്ട് കേന്ദ്ര ടെക്‌സ്‌റ്റെല്‍ മന്ത്രി സ്മൃതി ഇറാനിയും സംഘവും. 1.16 കോടി രൂപയാണ് മാനവവിഭവശേഷി മന്ത്രിയായിരിക്കേ സ്മൃതി ഇറാനിയും വകുപ്പിലെ സഹമന്ത്രിമാരും അറ്റകുറ്റ പണിക്കായി ചെലവഴിച്ചത്.

അതില്‍ സ്മൃതി ഇറാനിയുടെ ഓഫീസ് മാത്രം മോടി കൂട്ടാന്‍ 70 ലക്ഷം രൂപ ചെലവിട്ടു. ബാക്കി 40 ലക്ഷം രൂപയാണ് മറ്റു സഹമന്ത്രിമാരുടെ ഓഫീസുകളുടെ അറ്റകുറ്റപണികള്‍ക്ക് ഉപയോഗിച്ചത്.

കേന്ദ്ര മന്ത്രി സഭയിലെ 23 മന്ത്രിമാരുടെ ഓഫീസ് അറ്റകുറ്റപണികള്‍ക്കായി ആകെ ചെലവിട്ടത് 3.5 കോടി രൂപയാണ്. അതേ സമയം അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, മനോഹര്‍ പരീക്കര്‍ എന്നിവര്‍ ഓഫീസ് മോടി കൂട്ടാന്‍ ഒരു രൂപ പോലും ഉപയോഗിച്ചിട്ടില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും