സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഭക്ഷണം നല്‍കണമെന്ന് ഇന്ത്യന്‍ എംബസിയോട് അഭ്യര്‍ത്ഥന

വിമെന്‍ പോയിന്‍റ് ടീം

തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് റിയാദില്‍ കുടുങ്ങിയ 6 സ്ത്രീ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കണമെന്ന് ഇന്ത്യന്‍ എംബസിയോട് അഭ്യര്‍ത്ഥിച്ച് സാമൂഹിക പ്രവര്‍ത്തകര്‍. ഏതാനും സഹൃദയരും സാമൂഹിക പ്രവര്‍ത്തകരുമാണ് ഇവര്‍ക്കിപ്പോള്‍ ഭക്ഷണവും മറ്റും നല്‍കുന്നത്.കഴിഞ്ഞ 2 മാസം ഇവര്‍ ഷിഫയിലുള്ള തങ്ങളുടെ കമ്പനിയുടെ  താമസസ്ഥലത്തായിരുന്നു.

റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലേക്ക് ശുചീകരണ ജോലിക്കായാണ് 10 മാസം മുന്‍പ് ഇവരെ റിക്രൂട്ട് ചെയ്തത്. ഇതുവരെ ഇവര്‍ക്ക് ഇഖാമ നല്‍കാത്ത കമ്പനി തൊഴിലാളികള്‍ക്ക് ഭക്ഷണമോ ചികിത്സയോ പോലും ഏര്‍പ്പാടാക്കാറില്ലെന്നും ആരോപണമുണ്ട്.

സൗദി അറേബ്യയില്‍ എത്തി 9 മാസത്തിനുശേഷവും ഇഖാമ ലഭിക്കാത്തതില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. തങ്ങള്‍ക്ക് കൃത്യമായി ശമ്പളം പോലും ലഭിക്കാറില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

കൂടാതെ പ്രതിഷേധിച്ച തൊഴിലാളികളെ കമ്പനി റിയാദിലെ പരിമിത താമസ സൗകര്യം മാത്രമുള്ളിടത്തേക്ക് അയക്കുകയുമായിരുന്നു. തൊഴിലാളികള്‍ക്ക് ലേബര്‍ ഓഫീസില്‍ പരാതിപ്പെടാനും കമ്പനി അനുവദിച്ചിരുന്നില്ല.

തൊഴിലാളികളുടെ ദുരവസ്ഥ കുറിച്ച് റിയാദിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ റിയാദിലെ കമ്പനിയുടെ ഓഫീസില്‍ വെച്ച് കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ റിക്രൂട്ടിംഗ് കമ്പനികളുടെ സൗദി ഏജന്റുകളും തൊഴിലാളികളും കമ്പനിയുടെ ജനറല്‍ മാനേജരും ചില സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്ത യോഗം നടന്നിരുന്നു.

ഈ യോഗത്തില്‍ 6 സ്ത്രീ തൊഴിലാളികളും തങ്ങളുടെ ശമ്പള കുടിശിക കിട്ടിയ ശേഷം ഇന്ത്യയിലേക്ക് പോകാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നിരോധനമുള്ളതിനാല്‍ ഇതുമായി ബന്ധപ്പെട്ട് രേഖകളൊന്നും ലഭ്യമാക്കാന്‍ സാധിക്കില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു. വിലക്ക് നീങ്ങിയാലുടന്‍ ഇവ ലഭ്യമാക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും