സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കുടുംബശ്രീ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു

വിമെന്‍ പോയിന്‍റ് ടീം

കുടുംബശ്രീയെ തകര്‍ക്കാനുള്ള ബിജെപി–  കോണ്‍ഗ്രസ് ശ്രമത്തിനെതിരെ 100 നഗരസഭാ വാര്‍ഡിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ കുടുംബശ്രീ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. കുടുംബശ്രീയെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, ബിജെപി–കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ കുടുംബശ്രീ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താതിരിക്കുക, പെന്‍ഷന്‍ സര്‍വേ നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്നീ കാര്യങ്ങള്‍ ഉന്നയിച്ചാണ് കൂട്ടായ്മ നടന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പുറമേ സമൂഹത്തിലെ നാനാ തുറകളില്‍പ്പെട്ട ജനാധിപത്യവിശ്വാസികള്‍ കൂട്ടായ്മയ്ക്ക് ആശംസയുമായി എത്തി.

മുടവന്‍മുഗള്‍ വാര്‍ഡില്‍ നടന്ന സംരക്ഷണ കൂട്ടായ്മ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനംചെയ്തു. നെടുങ്കാട്, കമലേശ്വരം വാര്‍ഡുകളില്‍ നടന്ന കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി ഉദ്ഘാടനംചെയ്തു.

കുന്നുകുഴി വാര്‍ഡില്‍ ഏരിയസെക്രട്ടറി സി പ്രസന്നകുമാര്‍, തൈക്കാട്ട് ഇ ജി  മോഹനന്‍, തമ്പാനൂരില്‍ എസ് ശ്രീകണ്ഠേശന്‍, നന്ദന്‍കോട്ട് പാളയം രാജന്‍, തിരുമലയില്‍ പുത്തന്‍കട വിജയന്‍, പുഞ്ചക്കരിയില്‍ ടി എസ് ഹരികുമാര്‍, ചാക്കയില്‍ ശ്രീകുമാര്‍, കഴക്കൂട്ടത്ത് മേയര്‍ വി കെ പ്രശാന്ത്, പള്ളിത്തുറയില്‍ ആറ്റിപ്ര സദാനന്ദന്‍, പൂജപ്പുരയില്‍ അഡ്വ. പി. രാമചന്ദ്രന്‍നായര്‍, മണക്കാട്ട് എസ് പുഷ്പലത, കാലടിയില്‍ എസ് എ സുന്ദര്‍, മുട്ടത്തറയില്‍ കരമന ഹരി, പാപ്പനംകോട്ട് തിരുവല്ലം ശിവരാജന്‍, മേലാംകോട്ട് എം എം ബഷീര്‍, കേശവദാസപുരത്ത് മുന്‍ മേയര്‍ കെ ചന്ദ്രിക, മുട്ടട കുറവന്‍കോണത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍ ഗീതാ ഗോപാല്‍, വാഴോട്ടുകോണത്ത് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബിജു, കൊടുങ്ങാനൂരില്‍ എം എസ് ഡാനി, പാതിരപ്പള്ളിയില്‍ എസ് ശ്യാമളകുമാരന്‍, കിണവൂരില്‍ ബി സുധാകരന്‍നായര്‍, വിഴിഞ്ഞത്ത് പി രാജേന്ദ്രകുമാര്‍ എന്നിവര്‍ ഉദ്ഘാടനംചെയ്തു.

എല്ലാ വാര്‍ഡിലും നടന്ന കൂട്ടായ്മകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരും കുടുംബശ്രീ ജില്ലാമിഷനും സത്വര നടപടികള്‍  സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ വി ശിവന്‍കുട്ടി, കണ്‍വീനര്‍ എസ് പുഷ്പലത എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും