സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബലാല്‍സംഗ കുറ്റവാളികള്‍ക്ക് പരോളില്ലഃ മഹാരാഷ്ട്ര സര്‍ക്കാര്‍

വിമെന്‍ പോയിന്‍റ് ടീം

ബലാല്‍സംഗ കുറ്റവാളികള്‍ക്ക് ഇനി ജയിലില്‍ നിന്ന് പരോള്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. കുപ്രസിദ്ധമായ മുംബൈയിലെ പല്ലവി പുര്‍കായസ്ത കൊലപാതക കേസിലെ പ്രതി പരോളെടുത്ത് മുങ്ങിയതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. ജയില്‍ മാനുവല്‍ ഇതോടെ പരിഷ്‌കരിക്കാനും ഭേദഗതി വരുത്താനും ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ നടപടി ആരംഭിച്ചു.

മുംബൈയിലെ അഭിഭാഷകയായിരുന്ന പല്ലവി പുര്‍കായസ്തയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സജ്ജാദ് മുഗളാണ് പരോളിന് ശേഷം ജയിലധികൃതരെ വെട്ടിച്ച് കടന്നുകളഞ്ഞത്. 2012ലാണ് ക്രൂരമായ കൊലപാതകം നടന്നത്. ബലാല്‍സംഗത്തിനും കൊലയ്ക്കും ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ച പ്രതിയാണ് പരോളില്‍ പുറത്തിറങ്ങി രക്ഷപ്പെട്ടത്.

നാസിക് ജയിലില്‍ നിന്നാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജാദ് മുഗള്‍ നിയമത്തെ വെട്ടിച്ച് രക്ഷപ്പെട്ടത്. 2014ല്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇതിന് മുമ്പും ജയില്‍ അധികൃതര്‍ പരോള്‍ നല്‍കിയതായി കണ്ടെത്തി. സംഭവത്തില്‍ ജയില്‍ ഡിപാര്‍ട്‌മെന്റ് അന്വേഷണം ആരംഭിച്ചു. നാസിക് ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞു.

25 വയസുകാരിയായ പല്ലവിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സജ്ജാദ് മുഗള്‍ പല്ലവിയുടെ ബില്‍ഡിംഗിലെ വാച്ച്മാനായി ജോലി നോക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന പല്ലവിയുടെ മൃതദേഹം പങ്കാളി അവിക് സെന്‍ഗുപ്തയാണ് കണ്ടെത്തിയത്. നാളുകള്‍ക്ക് ശേഷം തലച്ചോറിലെ അസുഖത്തെ തുടര്‍ന്ന് അവികും മരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും