സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തില്‍ ആര്‍എസ്എസിന് പങ്കില്ലഃ മുന്‍ എംപി രമ്യ

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തില്‍ ആര്‍എസ്എസിന് ഒരുപങ്കും ഇല്ലെന്നും ബ്രിട്ടീഷുകാരുമായി കൈകോര്‍ക്കുകയാണ് അവര്‍ ചെയ്തതെന്നും മുന്‍ എംപിയും നടിയുമായ രമ്യ. പാകിസ്ഥാന്‍ നരകമല്ലെന്ന രമ്യയുടെ പ്രസ്താവനയ്ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നതിനുപിന്നാലെയാണ് പുതിയ പ്രസ്താവന.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും മറ്റ് സംഘപരിവാര്‍ സംഘടനകളും വച്ചുപുലര്‍ത്തുന്നത് കപട രാജ്യസ്നേഹമാണ്. ജാതി–മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നായി കാണാനാണ് അവര്‍ ശ്രമിക്കേണ്ടത്. ഇന്ത്യന്‍ സ്വാതന്ത്യ്രത്തിനായി പോരാടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ഈ സമയം ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും എവിടെയായിരുന്നെന്നും രമ്യ ചോദിച്ചു. നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പാകിസ്ഥാന്‍ നരകമല്ലെന്ന രമ്യയുടെ പ്രസ്താവനയെ തുടര്‍ന്ന് രമ്യയ്ക്കെതിരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്. മംഗളൂരുവില്‍വെച്ച്  രമ്യയുടെ കാറിനുനേരെ ബിജെപി പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞിരുന്നു. പ്രസ്താവനയെ തുടര്‍ന്ന് രമ്യയ്ക്കെതിരെ രാജ്യദ്രോഹം ആരോപിച്ച് കേസും നിലവിലുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും