സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ സമ്മാനമായി വനിതകള്‍ക്കു പ്രത്യേക വകുപ്പ്

വിമെന്‍ പോയിന്‍റ് ടീം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ സമ്മാനമായി വനിതകള്‍ക്കു പ്രത്യേക വകുപ്പ്. വനിതകള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിനു സ്‌പെഷല്‍ ഓഫിസറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എത്രയും വേഗം പഠനം പൂര്‍ത്തിയാക്കി വകുപ്പു രൂപീകരണത്തിലേക്കു കടക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.

എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാന ഇനമായിരുന്നു സ്ത്രീകള്‍ക്കായുള്ള പ്രത്യേക വകുപ്പ്. സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ ഇതുസംബന്ധിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സാമൂഹ്യക്ഷേമവകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. വകുപ്പു സര്‍ക്കാരിനു കൈമാറിയ റിപ്പോര്‍ട്ടനുസരിച്ചാണു സ്‌പെഷല്‍ ഓഫിസറെ നിയമിക്കുന്നത്.

സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളും മറ്റുവകുപ്പുകളിലെ പദ്ധതികളും ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ഈ വകുപ്പിനായിരിക്കും. ജെന്‍ഡര്‍ ഓഡിറ്റിങും വകുപ്പിന്റെ പ്രവര്‍ത്തനപരിധിയില്‍പ്പെടും. സ്ത്രീ തൊഴില്‍ പങ്കാളിത്തം ഉറപ്പുവരുത്തുക, പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്താന്‍ സഹായിക്കുക, സ്ത്രീകള്‍ കൂടുതല്‍ പണിയെടുക്കുന്ന മേഖലകളിലെ ക്ഷേമനിധികളുടെ ചുമതല, സ്ത്രീ സുരക്ഷ, വിദേശത്തു ജോലിചെയ്യുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവയെല്ലാം വകുപ്പിന്റെ നിയന്ത്രണത്തിലാക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും