സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

തുര്‍ക്കി കമ്മ്യു.പാര്‍ട്ടി: എല്ലാ സ്താനാര്‍ത്ഥികളും സ്ത്രീകള്‍

വിമന്‍ പോയിന്റ് ടീം

ജൂണിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ തുർക്കി കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മുഴുവൻ സ്ഥാനാർത്ഥികളും സ്ത്രീകളായിരിക്കും . 550 സ്ത്രീകളെയാണ് മത്സരിപ്പിക്കുന്നതെന്ന് പാർടി പ്രസ്താവനയിൽ അറിയിച്ചു. സ്ത്രീകളെ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാക്കുന്നതിന് വേണ്ടി മാത്രമല്ല ദൈനംദിനമെന്നോണം നമ്മെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യക്രമത്തിനെതിരെ പോരാടുന്നതിന് സ്ത്രീകൾക്കാണ് കഴിയുക എന്നത് കൊണ്ടാണെന്നും പാർട്ടിയുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ബൂർഷ്വാതെരഞ്ഞെടുപ്പിൽ രാഷ്ടീയരംഗത്തു സ്ത്രീകളുടെ പ്രതിനിധാനം കൊണ്ട് മാത്രം കാര്യമില്ല. ഇതു സ്വത്വ രാഷ്ടീയമല്ല. തൊഴിലാളിവർഗ സ്ത്രീകളുടെ മോചനം സാധ്യമാകണമെങ്കിൽ സ്ത്രീകളുടെ വിമോചന പ്രവർത്തനങ്ങൾക്കൊപ്പം, ചൂഷണാധിഷ്ടിത വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടത്തിന്റെ നേതൃത്വം കൂടി സ്ത്രീകൾക്കാകണം .
എ കെപിയുടെ ഭരണം കഴിഞ്ഞ 12 വര്ഷമായി സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ നിരന്തരം തകർക്കുമ്പോൾ ബൂർഷ്വാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുവാൻ കഴിയുന്ന ഏറ്റവും നല്ല തന്ത്രമാണിതെന്നും തുർക്കി കമ്മ്യൂണിസ്റ്റ് പാർടി അഭിപ്രായപെട്ടു.
 കൂടുതൽ വിവരങ്ങൾക്ക് കാണുക :
http://www.liberationnews.org/all-550-candidates-of-the-communist-party-turkey-for-the-upcoming-elections-are-women/


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും