സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഡല്‍ഹി പെണ്‍വാണിഭംഃ ദമ്പതികള്‍ അറസ്റ്റില്‍

വിമെന്‍ പോയിന്‍റ് ടീം

ഡല്‍ഹിയില്‍ വന്‍ പെണ്‍വാണിഭം നടത്തിയതിന് ദമ്പതികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ പിടിയില്‍.നേപ്പാള്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, കര്‍ണാടക, അസം, ആന്ധ്രാപ്രദേശ് എന്നിവടങ്ങില്‍ നിന്നുള്ള അയ്യായിരത്തോളം പെണ്‍കുട്ടികളാണ് ഇവരുടെ വലയിലുണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു.

പലേടങ്ങളില്‍ നിന്ന് എത്തിച്ച അമ്പതിനായിത്തോളം പെണ്‍കുട്ടികളെ വിറ്റ് ഇതിനകം ദമ്പതികള്‍ 100 കോടിയിലധികം രൂപ സമ്പാദിച്ചെന്നും പൊലീസ് പറയുന്നു.ജിബി റോഡിലാണ് ഇവരുടെ സംഘം പ്രവര്‍ത്തിച്ചിരുന്നത്. അഫ്താഫ് ഹുസൈനും ഭാര്യ സെയ്‌റ ബീഗവുമാണ് സംഘത്തിന്റെ നടത്തിപ്പുകാര്‍. ഇവര്‍ക്കെതിരെ മക്കോക്ക (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഒഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) കുറ്റം ചുമത്തി.സെയ്‌റ 1990 മുതല്‍ ഏഴു കേസുകളിലും അഫ്താഖ് മൂന്നു കേസുകളിലും പൊലീസ് പിടിയിലായിട്ടുണ്ട്.

2001ല്‍ പിടിയിലായ സെയ്‌റയ്ക്ക് ഏഴു വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇവര്‍ വീണ്ടും പെണ്‍വാണിഭത്തിലേക്കു തിരിയുകയായിരുന്നു.ഇവരുടെ സംഘത്തിനു പൊലീസിന്റെ തലപ്പത്തെ ചിലരുടെ ഒത്താശയും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിലെ പല വമ്പന്മാര്‍ക്കും ഇൗ സംഘവുമായി അടുത്ത ബന്ധമുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും