സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യയിലെത്തുന്ന വിദേശ സ്ത്രീകള്‍ കുട്ടിപാവാട ധരിക്കരുതെന്ന് കേന്ദ്രമന്ത്രി

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യയിലേക്കു വരുന്ന വിദേശ വിനോദസഞ്ചാരികള്‍ ചെറുപാവാട അണിഞ്ഞ് ഗ്രാമങ്ങളിലൂടെ നടക്കരുതെന്ന കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മയുടെ ഉപദേശം വിവാദമാവുന്നു.ഇന്ത്യയിലെത്തിയാല്‍ എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്നു നിര്‍ദേശിക്കുന്ന കുറുപ്പടിയിലാണ് ഈ നിര്‍ദ്ദേശമുള്ളത്. ചെറു ഗ്രാമങ്ങളില്‍ രാത്രിയില്‍ ഇറങ്ങി നടക്കരുതെന്നും ഉപദേശമുണ്ട്.

വിമാനത്താവളത്തില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് നല്കുന്ന വെല്‍ക്കം കിറ്റിലാണ് ഈ നിര്‍ദ്ദേശങ്ങള്‍. അതില്‍ എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്നു നിര്‍ദേശിക്കുന്ന ബുക്ക്‌ലെറ്റ് നല്കുന്നുണ്ട്. ഏതു വാഹനത്തില്‍ ആണോ യാത്രചെയ്യുന്നത്, ആ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രം എടുത്ത് ഏതെങ്കിലും സുഹൃത്തിന് വാട്ട്‌സ് ആപ്പിലോ മറ്റോ അയച്ചുകൊടുക്കണമെന്നും ബുക്ക് ലെറ്റില്‍ നിര്‍ദേശിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.

ഇതേസമയം, ഇന്ത്യക്കാരെല്ലാം ഇറക്കം കുറഞ്ഞ പാവാടയിട്ട പെണ്ണുങ്ങളെ കണ്ടാല്‍ മനസ്സിളകുന്നവരാണെന്നും ഇന്ത്യയെക്കുറിച്ചു മോശം പ്രതിച്ഛായ ഉണ്ടാക്കാനും മാത്രമേ ഈ ബുക്ക്‌ലെറ്റ് ഉപകരിക്കൂ എന്നാണ് വിമര്‍ശകര്‍ പറയുന്നത്.ഇതിനിടെ, ജീന്‍സും സ്‌കേര്‍ട്ടും ധരിച്ചെത്തുന്ന എട്ട് വയസിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‌കേണ്‌ടെന്ന് ഉജ്ജയിനിലെ ജൈന ക്ഷേത്ര ഭരണ സമതി തീരുമാനിച്ചതും മറ്റൊരു വിവാദത്തിനു കാരണമായിട്ടുണ്ട്.

ശ്വേതാംബര്‍ ജൈന സമാജ റിഷഭദേവ് ക്ഷേത്ര ട്രെസ്റ്റിന്റേതാണ് തീരുമാനം. ഭാരതീയ വേഷങ്ങള്‍മാത്രം ധരിച്ചെത്തുന്നവര്‍ക്കേ ക്ഷേത്രത്തില്‍ പ്രവേശം അനുവദിക്കൂ. വിദേശ വസ്ത്രങ്ങളായ ജീന്‍സ്, ടി-ഷേര്‍ട്ട്, സ്‌കേര്‍ട്ട്, ടോപ് തുടങ്ങിയവ ധരിച്ചെത്തുന്ന പെണ്‍കുട്ടികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കേണ്‌ടെന്നാണ് തീരുമാനമെന്ന് ട്രെസ്റ്റ് പ്രസിഡന്റ് മഹേന്ദ്ര സിറോളിയ പറഞ്ഞു.

വിദേശ വസ്ത്രങ്ങള്‍ ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കോട്ടം വരുത്തുന്നവയാണ്. അതിനാലാണ് നിരോധനം. ശരിയായ വസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് വിലക്കില്ലെന്നും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ തലമുണ്ടിടണമെന്നും നിര്‍ദ്ദേശമുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും