സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന ബന്ദിനെ ശക്തമായി എതിര്‍ക്കുംഃ മമതാ

വിമെന്‍ പോയിന്‍റ് ടീം

സെപ്തംബര്‍ 2ന് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്കിനെ ശക്തമായി എതിര്‍ക്കുമെന്ന് മമതാ ബാനര്‍ജി. സംസ്ഥാന സാമ്പത്തികാവസ്ഥയെ മോശമായി ബാധിക്കുന്ന ഇത്തരം പണിമുടക്കുകള്‍ പ്രോല്‍സാഹിപ്പിക്കാനാവില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി. നിര്‍ബന്ധിതമായി കടകമ്പോളങ്ങള്‍ അടച്ചിടാനോ വാഹനങ്ങള്‍ ഓടുന്നത് തടയാനോ ബന്ദനുകൂലികളെ അനുവദിക്കില്ല. നാശ നഷ്ടമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും മമതാ ബാനര്‍ജി മുന്നറിയിപ്പ് നല്‍കി.

സെപ്തംബര്‍ രണ്ടിന് പശ്ചിമ ബംഗാളിലെ കടകമ്പോളങ്ങള്‍ തുറക്കും. വാഹനങ്ങള്‍ ഓടുകയും ചെയ്യുമെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. ബന്ദനുകൂലികളുടെ ആക്രമണം തടയാന്‍ സര്‍ക്കാര്‍ ശക്തമായ സുരക്ഷ ഒരുക്കും. അക്രമത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പുണ്ട്. കടകള്‍ക്കോ വാഹനങ്ങള്‍ക്കോ പണിമുടക്കില്‍ നാശനഷ്ടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുമെന്നും മമത അറിയിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസും താനും സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന ബന്ദിനും പണിമുടക്കിനും എതിരാണെന്നും മമത പറഞ്ഞു. 2011ല്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്നും ഇത്തരത്തിലുള്ള നീക്കങ്ങളെ മമത ശക്തമായി എതിര്‍ത്തിട്ടുണ്ട്. പണമുടക്കും ബന്ദനുകൂലികളും പൊതുജീവിതത്തെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. തുടര്‍ച്ചയായ ബന്ദുകളും തൊഴില്‍ പ്രതിസന്ധികളും കുറച്ചൊന്നുമല്ല പശ്ചിമ ബംഗാളിന്റെ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചതെന്നും അവര്‍ ആരോപിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും