ഫ്രാൻസിൽ ഏതാനും നഗരങ്ങളിൽ ബുർക്കിനി (മുഴുനീള നീന്തൽ വസ്ത്രം) നിരോധിച്ച നടപടി രാജ്യത്തെ ഉന്നത കോടതി റദ്ദാക്കി. നഗര മേയർക്ക് ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കാൻ അധികാരമില്ലെന്നാണ് കോടതി അറിയിച്ചത്. ബുർക്കിനി നിരോധത്തിനെതിരെ ഹ്യൂമൻ റൈറ്റ്സ് ലീഗ് നൽകിയ ഹരജിയിലാണ് കോടതി വിധി. കഴിഞ്ഞ ദിവസം പാരീസിലെ നീസ് ബീച്ചിൽ ബുർക്കിനി ധരിച്ച സ്ത്രീയുടെ വസ്ത്രം പൊലീസ് ഭീഷണിപ്പെടുത്തി അഴിപ്പിച്ചത് ലോകമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഫ്രാൻസിൽ അടുത്തിടെയുണ്ടായ തീവ്രവാദ ആക്രമണങ്ങളുടെ പേരിലാണ് ബുർഖിനി ധരിക്കുന്നത് അധികൃതർ നിരോധിച്ചത്.