സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മാരത്തണില്‍ ഇനി ഓടില്ലഃ ജെയ്ഷ

വിമെന്‍ പോയിന്‍റ് ടീം

റിയോയില്‍ ഓടുമ്പോള്‍ വെള്ളം നല്‍കിയില്ലെന്ന വിവാദത്തില്‍ കോച്ച് നിക്കോളായിക്കെതിരെ അത്‌ലറ്റ് ഒപി ജെയ്ഷ. വെള്ളം വേണ്ട എന്നു പറഞ്ഞത് കോച്ച് ആയിരിക്കുമെന്നു ജെയ്ഷ പറഞ്ഞു. വെള്ളം നല്‍കാത്ത വിഷയത്തില്‍ അത്‌ലറ്റിക് ഫെഡറേഷനെ കുറ്റം പറയുന്നില്ല. താന്‍ കുറ്റപ്പെടുത്തിയിട്ടുമില്ല. വെള്ളം വേണ്ടി വരുമോ എന്ന കാര്യം കോച്ച് നിക്കോളായിയോടു ചോദിച്ചിട്ടുണ്ട്. അദ്ദേഹമാണ് വെള്ളം വേണ്ട എന്നു പറഞ്ഞത്. ഇത്രയും അനുഭവ സമ്പത്തുള്ള കോച്ച് നിക്കോളായ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ജെയ്ഷ പറഞ്ഞു.
അത്‌ലറ്റിക്‌സില്‍ നിന്ന് തല്‍ക്കാലം വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ മാരത്തണില്‍ ഇനി ഓടില്ല. 1500 മീറ്ററില്‍ മത്സരിക്കും. 1500 മീറ്റര്‍, 5000 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. തനിക്ക് ഓടാന്‍ എളുപ്പവും 1500 മീറ്ററിലാണ്. അതുകൊണ്ട് 1500 മീറ്ററില്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യം താന്‍ കോച്ചിനോടു നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ജെയ്ഷ വ്യക്തമാക്കി.

കോച്ചിനോടു വെള്ളം വേണോ എന്നു ചോദിച്ചിരുന്നതാണെന്നു ജെയ്ഷ പറയുന്നു. അദ്ദേഹമായിരിക്കും വേണ്ടെന്നു പറഞ്ഞത്. ഫെഡറേഷനെ കുറ്റപ്പെടുത്തുന്നില്ല. അവര്‍ ഞങ്ങള്‍ക്കു വേണ്ടി കോടികള്‍ ചെലവഴിക്കാനും തയ്യാറുള്ളവരാണ്. കോച്ച് നിക്കോളായ് ഇത്രയും പരിശീലനം സിദ്ദിച്ച ആളാണ്. എന്നിട്ടും എന്തു കൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നു അറിയില്ല. ഇത്രയും കാലം 1500 മീറ്ററില്‍ ഓടിയിരുന്ന തന്നെ നിര്‍ബന്ധിച്ചാണ് മാരത്തണ്‍ ഓടിച്ചത്. പറ്റില്ലെന്നു പറഞ്ഞിട്ടും നിര്‍ബന്ധിക്കുകയായിരുന്നു. 1500 മീറ്ററില്‍ ഓടുന്ന കാര്യം പറയുമ്പോള്‍ കോച്ച് തന്നെ ചീത്ത പറയുകയായിരുന്നു പതിവെന്നും ജെയ്ഷ പറയുന്നു.

മാരത്തണില്‍ ഓടുമ്പോള്‍ ഒരു തുള്ളി വെള്ളം തരാന്‍ പോലും ആരും ഇല്ലായിരുന്നെന്ന് ജെയ്ഷ ആരോപിച്ചിരുന്നു. റിഫ്രഷ്‌മെന്റ് പോയിന്റുകളില്‍ ഒരു ഇന്ത്യന്‍ പ്രതിനിധി പോലും ഇല്ലായിരുന്നു. അവസാനത്തെ 10 കിലോമീറ്റര്‍ താന്‍ ഓടിത്തീര്‍ത്തത് എങ്ങനെയാണെന്നു അറിയില്ല. നിര്‍ജലീകരണം മൂലം ഫിനിഷിംഗ് ലൈനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മരിച്ചു പോയെന്നാണ് കരുതിയിരുന്നത്. മൂന്നു മണിക്കൂറിനു ശേഷം ഏഴു കുപ്പി ഡ്രിപ്പ് കയറ്റിയ ശേഷമാണ് തനിക്ക് ബോധം വീണത്. ഇപ്പോഴും തന്റെ ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാനായിട്ടില്ല. മൂന്നു മാസം എങ്കിലും കഴിഞ്ഞാലേ ആരോഗ്യം വീണ്ടെടുക്കാനാകൂ എന്നും ജെയ്ഷ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് വന്‍ വിവാദമാണ് ഉണ്ടായിരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും