ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 52-ാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 7 ന് വെള്ളിയാഴ്ച്ച ആലപ്പുഴ നഗരം സ്‌ത്രീകള്‍ സ്വന്തമാക്കുന്നു. നഗരചത്വരത്തില്‍ വൈകുന്നേരം 5 മണിക്ക് സ്ത്രീകള്‍ ഒത്തുചേരുന്നു. ആട്ടവും പാട്ടും സംവാദവും നാടകവും നടത്തവുമായി പരിപാടി രാവേറും വരെ നീളും. ആമുഖഭാഷണം..പി കെ.മേദിനിച്ചേച്ചിയുടെ പാട്ട്..ഇന്ത്യയുടെ മകള്‍ സംഗീത ശില്‍പം...അസംഘടിത തൊഴില്‍മേഖലയിലെ സ്‌ത്രീപ്രശ്‌നങ്ങള്‍ - പഠനാവതരണം, കൂട്ടപ്പാട്ട്, പ്രണയം കുടുംബം ലൈംഗികത -തുറന്ന ചര്‍ച്ച, നടത്തം രാത്രിയുടെകയ്യൊപ്പ് ....ജീവിതാവിഷ്കാരങ്ങൾ തുടങ്ങി വിവിധ പരിപാടികളോടെയാണ് സ്ത്രീകള്‍ രാത്രി സ്വന്തമാക്കുന്നത്. പരിഷത്ത് പ്രഖ്യാപിക്കുന്നു... “മുഴുവന്‍ ആകാശവും മുഴുവന്‍ ഭൂമിയും നമ്മുടേതാണ്... മുഴുവന്‍ രാവും മുഴുവന്‍ പകലും മുഴുവന്‍ മണ്ണും മുഴുവന്‍ ചരിത്രവും അവളുടേതുകൂടിയാണ്.. എന്റെ അധികാരമാണ് എന്റെ ശരീരം എന്ന് പ്രഖ്യാപിക്കുന്ന, തുല്യതയും നീതിയും ആണ് ഞങ്ങള്‍ക്ക് വേണ്ടത് എന്ന് പറയുന്ന സ്‌ത്രീശക്തി ഒരു വലിയ മറുപടിയാണ്..വീടും തെരുവും തൊഴിലിടവും അങ്ങനെ ജീവിക്കുന്ന ഇടങ്ങളെല്ലാം അവളുടെ കൂടിസ്വന്തമാകുന്ന കാലത്തിനു വേണ്ടിയുള്ള ആഹ്വാനമാണത്... ആണധികാരവ്യവസ്ഥ, മതം, മുതലാളിത്തം എല്ലാത്തിനോടും ഉള്ള കലഹം.. തുടര്‍ അന്വേഷണം!”