സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഒ. പി. ജയ്ഷ ട്രാക്കില്‍ തളര്‍ന്നുവീണെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നത്: പിണറായി

വിമെന്‍ പോയിന്‍റ് ടീം

മലയാളി മാരത്തണ്‍ താരം ഒ. പി. ജയ്ഷ മത്സരത്തിനൊടുവില്‍ ട്രാക്കില്‍ തളര്‍ന്നു വീണെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മറ്റു രാജ്യങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന തങ്ങളുടെ കായികതാരങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും പരിഗണനയും നല്‍കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ അവഗണന നേരിടേണ്ടി വരുന്നത് വിഷമമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മോശമായ പ്രകടനത്തിനു പിന്നാലെ ടീം അധികൃതര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മലയാളി താരം ഒ. പി. ജയ്ഷ രംഗത്തുവന്നിരുന്നു.മത്സരത്തിനിടെ കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നു വെളിപ്പെടുത്തിയ ജയ്ഷ, താന്‍ അവിടെവച്ചു മരിക്കേണ്ടതാണെന്നു പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും