സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സൗദിയില്‍ ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ മടങ്ങിവരണംഃ സുഷമാ സ്വരാജ്

വിമെന്‍ പോയിന്‍റ് ടീം

സൗദിയില്‍ ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരോട് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ സജീവമായി ഇടപെടുന്ന സുഷമാ സ്വരാജ് ട്വിറ്ററിലാണ് ഇന്ത്യക്കാരോട് തിരികെയെത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ശമ്പള കുടിശ്ശികയെക്കുറിച്ച് ഇന്ത്യന്‍ എംബസിയെ അറിയിച്ച് എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തണമെന്നാണ് ആവശ്യപ്പെടുന്നത്.

മടങ്ങിവരാന്‍ തയ്യാറുള്ളവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കുന്നു. ശമ്പള കുടിശ്ശികയും ബാധ്യതുയും തീര്‍ക്കാന്‍ സമയമെടുക്കുമെന്നും അതുവരെ അനന്തമായി സൗദിയില്‍ കഴിയുന്നതില്‍ അര്‍ത്ഥമില്ലെന്നും സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിയ്ക്കുന്നു. സൗദിയില്‍ നിരവധി കമ്പനികള്‍ അടച്ചു പൂട്ടിയതുമൂലം ഇന്ത്യക്കാര്‍ക്ക് വ്യാപകമായി ജോലി നഷ്ടപ്പെട്ടതോടെ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വികെ സിംഗ് സൗദിയിലെത്തി സൗദി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

കൃത്യസമയത്തുള്ള ഇന്ത്യയുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ രണ്ട് ഘട്ടമായി ഇന്ത്യയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് പിന്തുണയുമായി സുഷമാസ്വരാജ് ട്വിറ്ററില്‍ രംഗത്തെത്തിയത്. ജോലി നഷ്ടപ്പെട്ട് സൗദിയിലെ ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്ന പ്രവാസിയുടെ ട്വീറ്റാണ് നിര്‍ണ്ണായകമായത്. ലേബര്‍ ക്യാമ്പിലെ പട്ടിണിയെക്കുറിച്ചുള്ള ട്വീറ്റ് ലഭിച്ചതോടെ ഇന്ത്യന്‍ എംബസിയുടേയും പ്രവാസികളുടേയും സഹായത്തോടെ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും