സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

റിയോ ഒളിമ്പിക്‌സില്‍ ഒ.പി ജെയ്ഷക്ക് കടുത്ത അവഗണന

വിമെന്‍ പോയിന്‍റ് ടീം

റിയോ ഒളിമ്പിക്‌സില്‍ മാരത്തണില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളിതാരം ഒ.പി ജെയ്ഷക്ക് രാജ്യത്തെ ഒഫീഷ്യലുകളില്‍ നിന്നും നേരിടേണ്ടി വന്നത് കടുത്ത അവഗണന. 42 കിലോമീറ്റര്‍ ഓടിത്തീര്‍ക്കേണ്ട മത്സരത്തിനിടെ ഒരു തവണ പോലും വെള്ളം നല്‍കാനോ ഭക്ഷണം നല്‍കാനോ അധികൃതര്‍ തയ്യാറായില്ല.

മത്സരത്തില്‍ പങ്കെടുത്ത മറ്റു രാജ്യത്തെ കായികതാരങ്ങള്‍ക്ക് ഓരോ രണ്ടര കിലോമീറ്റര്‍ പിന്നിടുമ്പോഴും വെള്ളവും ഗ്ലൂക്കോസും എനര്‍ജി ജെല്ലുമെല്ലാം ലഭിക്കുമ്പോഴാണ് തിരിഞ്ഞു നോക്കാന്‍ പോലും ആളില്ലാതെ ജെയ്ഷക്ക് ഓടേണ്ടി വന്നത്. 

ഓരോ എട്ടു കിലോമീറ്റര്‍ പിന്നിടുമ്പോഴും ഒളിമ്പിക് കമ്മിറ്റി നല്‍കുന്ന വെള്ളം മാത്രമാണ് ജെയ്ഷക്ക് ലഭിച്ചിരുന്നത്. മറ്റു രാജ്യങ്ങളുടെ കൗണ്ടറില്‍ നിന്നും വെള്ളം സ്വീകരിച്ചാല്‍ മത്സരത്തില്‍ നിന്നും പുറത്താവുമെന്നാണ് നിയമം.

മത്സരത്തിന്റെ അവസാനം തളര്‍ന്നു വീണ ജെയ്ഷക്ക് ബോധം വന്നത് രണ്ടര മണിക്കൂറിന് ശേഷമാണ്. ഫിനിഷിങ് പോയന്റില്‍ ഇന്ത്യന്‍ ടീമിന്റെ ഡോക്ടറോ മെഡിക്കല്‍ സംഘമോ ഇല്ലായിരുന്നു. മലയാളി താരമായ ടി.ഗോപിയും പരിശീലകന്‍ രാധാകൃഷ്ണന്‍ നായരുമാണ് ജെയ്ഷയുടെ സഹായത്തിനെത്തിയത്.2:47:49 സമയത്തില്‍ മത്സരം പൂര്‍ത്തിയാക്കിയ ജെയ്ഷ 89ാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ തവണ 18ാം സ്ഥാനത്തെത്താന്‍ ജെയ്ഷക്ക് സാധിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും