ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിനെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്ന സംഭവത്തില്‍ തുര്‍ക്കിയില്‍ തുര്‍ക്കിയില്‍ വ്യാപക പ്രതിഷേധം. ഹാന്‍ഡേ കദീറാണ്(22) കൊല്ലപ്പെട്ടത്.ഓഗസ്റ്റ് 12നാണ് ഹാന്‍ഡേ കദീറിനെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ അഗ്നിക്കിരയാക്കിയിരുന്നു. കദീറിന്റെ സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുര്‍ക്കിയില്‍ എല്‍ജിബിടി കമ്യൂണിറ്റിക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേയും അവകാശങ്ങള്‍ക്കായും നിരന്തരം പോരാടിയ വ്യക്തിയാണ് കദീര്‍.ഹോമോ സെക്ഷ്വാലിറ്റി നിയമവിരുദ്ധമല്ലാത്ത രാജ്യമാണ് തുര്‍ക്കി. ഹാന്‍ഡേ കദീറിന്റെ കൊലപാതകത്തില്‍വ്യാപക പ്രതിഷേധം ഉയരുകയാണ്.