ഒളിമ്പിക്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് വെള്ളി. ലോക ഒന്നാം റാങ്കുകാരിയായ കരോളിന മരിനയോടെയാണ് സിന്ധു പരാജയപ്പെട്ടത്. സ്കോര്‍: 21–19,19–21,15–21. മതസരത്തിലുടനീളം ഇഞ്ചോടിഞ്ച് പോരാടിയാണ് സിന്ധു കരോളിനയോട് അടിയറവ് പറഞ്ഞത്. ആദ്യ രണ്ട് ഗെയിമുകള്‍ ഇരുവരും സ്വന്തമാക്കിയതോടെയാണ് മത്സരം മൂന്നാം ഗെയിമിലേക്ക് നീളുകയായിരുന്നു. ആദ്യ ഗെയിം പി വി സിന്ധു 21–19 പോയിന്റിന് സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റ് കരോളിന മരിന സ്വന്തമാക്കിയതോടെയാണ് മത്സരം മൂന്നാമത്തെ സെറ്റിലേക്ക് നീണ്ടത്. 21–12നാണ് സിന്ധുവിന് രണ്ടാം ഗെയിം നഷ്ടമായത്. രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ തന്നെ പോയിന്റ് നേടി മുന്നിലെത്തിയ കരോളിന സിന്ധുവിന് തിരിച്ചുവരാന്‍ അവസരം നിഷേധിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 6–1 എന്ന നിലയില്‍ നിന്നാണ് സിന്ധു പൊരുതി പോയിന്റ് നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ സെറ്റില്‍ കരോളിനെതിരെ മങ്ങിയ തുടക്കമാണ് സിന്ധുവിന് ലഭിച്ചത്. എന്നാല്‍ പിഴവില്‍ നിന്ന് തിരിച്ച് വന്ന സിന്ധു തുടര്‍ച്ചയായി പോയിന്റുകള്‍ നേടി കരോളിനെ സമ്മര്‍ദ്ദിത്തിലാക്കുകയായിരുന്നു. പോയിന്റ് നഷ്ടത്തില്‍ തെല്ല് പതര്‍ച്ചയിലായ കരോളിനെതിരെ തന്റെ പിഴക്കാത്ത റിട്ടേണുകളിലൂടെ സിന്ധു ആദ്യ സെറ്റ് സ്വന്തമാക്കുകയായിരുന്നു. വ്യാഴാഴ്ച നടന്ന സെമിയില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തകര്‍ത്ത് ഫൈനലില്‍ കടന്ന സിന്ധു സ്വര്‍ണമോ, വെള്ളിയോ ഉറപ്പിച്ചിരുന്നു. സെമിയില്‍ നേരിട്ടുള്ള സെറ്റുകളിലാണ് ഒകുഹാരയെ പരാജയപ്പെടുത്തിയത്.