സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം തായ്ലന്‍ഡിലെ ഒരു മരത്തിലുണ്ടാകുന്ന ഒരു പഴത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ്. ഒരു പഴത്തിന്റെ ചിത്രം ചര്‍ച്ചയാകുന്നതെങ്ങനെ എന്നു ചിന്തിക്കാന്‍ വരട്ടെ , പഴത്തിന്റെ രൂപം കണ്ടാല്‍ ആരായാലും ഒന്നു ചിന്തിച്ചു പോകും ഇതു പഴം തന്നെയോ എന്ന്. തായ്ലന്‍ഡിലെ 'നാരിപോള്‍' എന്ന മരത്തിലുണ്ടാക്കുന്ന പഴമാണെന്നും ഇതൊരു ബുദ്ധമത വൃക്ഷമാണെന്നുമൊക്കെ പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. സ്ത്രീകളുടെ രൂപത്തിലാണ് നാരിപോള്‍ മരത്തില്‍ പഴങ്ങള്‍ ഉണ്ടാകുന്നത്. ഇതിലെ പഴങ്ങളുടെ സ്ത്രീ രൂപ സാദൃശ്യം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇതു ദൈവം നട്ട മരമാണെന്നും മറ്റും തായ്ലന്‍ഡില്‍ ഇതിന്റെ പേരില്‍ പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും സത്യാവസ്ഥ ഇന്നും ദുരൂഹമാണ്. വീഡിയോ ദൃശ്യങ്ങള്‍ കാണാം