സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മുലയൂട്ടല്‍ ചിത്രത്തിന്റെ വിലക്ക് നീക്കി

വിമന്‍ പോയിന്റ് ടീം

ചിത്രങ്ങള്‍ പോസ്റ്റു ചെയ്യാന്‍ കഴിയുന്ന ഇന്‍സ്റ്റാഗ്രം എന്ന സോഷ്യല്‍ മീഡിയ മുലയൂട്ടല്‍ ചിത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. കാനഡയിലെ ഹെതര്‍ ബെയ്സ് എന്ന ഫോട്ടോഗ്രാഫർ തന്റെ രണ്ടു വയസ്സുകാരിയായ മകളെ മുലയൂട്ടുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമ്മില്‍ നല്‍കിയത് വിവാദം ആയിരുന്നു. അജ്ഞാതനായ ഒരാള്‍ ഹെതറിന്റെ ചിത്രം പിന്‍വലിക്കുവാന്‍ ആവശ്യപെട്ടു. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രം ഹെതറിന്റെ അക്കൌണ്ട് റദ്ദാക്കി. ഇതിനെതിരെ ഹെതര്‍ സോഷ്യല്‍ മീഡിയ വഴി വന്‍പോരാട്ടം തന്നെ നടത്തിയാണ് ഇപ്പോള്‍ തന്റെ വാദം സ്ഥാപിച്ചെടുത്തത്. മുലയൂട്ടുന്ന ചിത്രം കാണുമ്പോള്‍ അസ്വസ്ഥത ഉണ്ടാകുന്നവന്‍ രോഗികള്‍ ആണെന്നും അമ്മമാര്‍ക്ക്  അനുഭവങ്ങള്‍ പങ്കു വെക്കാന്‍  അവകാശം ഉണ്ടെന്നും ഹെതര്‍ വാദിച്ചു. വലിയ പിന്തുണ ആണ് ഹെതറിനു ലഭിച്ചത്. 

'മുലയൂട്ടല്‍ സ്വാഭാവികവും മനോഹരവും ആണെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു. കുഞ്ഞുങ്ങള്‍ സജീവമായി പാലുകുടിക്കുന്ന ചിത്രങ്ങള്‍ ഞങ്ങള്‍ വിലക്കുന്നില്ല.' എന്നാണ് ഇന്‍സ്റ്റഗ്രം അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിന്റെ വ്യവസ്ഥകളില്‍ കുഞ്ഞുങ്ങളുടെ ഉള്‍പ്പെടെ നഗ്നചിത്രങ്ങള്‍ അനുവദിക്കുന്നില്ല. കുഞ്ഞുങ്ങളുടെ ഇത്തരം ചിത്രങ്ങള്‍ ദുരുപയോഗപെട്ടേക്കും എന്നതാണ് ഇതിനു കാരണം. മുലയൂട്ടുന്ന ചിത്രങ്ങളിലും കുഞ്ഞുങ്ങളുടെ നഗ്നത അനുവദനീയമല്ല. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും