സ്ത്രീകളെ ഐസിസിലേക്ക് ആകര്‍ഷിക്കാനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായി സ്ത്രീ വക്താവിനെ നിയമിച്ചിരിക്കുകയാണ് ഐസിസ്. മുസ്ലീം വിഭാഗത്തിലും അന്യമതത്തിലുമുള്ള സ്ത്രീകളെ ജിഹാദികളാക്കി മാറ്റാന്‍ സ്ത്രീ വക്താക്കളെ കൊണ്ട് സാധിക്കും എന്നാണ് ഐസിസിന്റെ വിശ്വാസം. ഐസിസ് പുറത്ത് വിട്ട പുതി വീഡിയോയിലാണ് സ്ത്രീ വക്താവിനെ നിയമിച്ച കാര്യം പുറത്ത് വിട്ടത്. ശരീരം മുഴുവന്‍ മറയ്ക്കുന്ന ബുര്‍ഖയും മുഖം മൂടി കെട്ടിയുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. യുവതി ആരെന്ന് തിരിച്ചറിയാന്‍ വീഡിയോയിലൂടെ സാധിക്കുന്നില്ല. ഐഡന്റിറ്റി പുറത്താവിടാന്‍ താല്പര്യമില്ലെന്നും ഐസിസ് പറയുന്നു. അടുത്തകാലത്തായി ഐസിസ് പുറത്തിറക്കിയ മജസ്റ്റിക് എന്ന് പേരിട്ട മാഗസിന്‍ സ്ത്രീകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതായിരുന്നു. സ്ത്രീകളെ ഐസിസിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സ്ത്രീ വക്താവിനെ നിയമിച്ചത് ഐസിസിന് ഗുണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസില്‍ ചേരുന്നതിന് ആയിരക്കണക്കിന് സ്ത്രീകളാണ് നാടും വീടും ഉപേക്ഷിച്ച് എത്തുന്നത്. നല്ല വരനെയും ആഡംബരജീവതവും വെച്ച് നീട്ടിയാണ് ഇവരെ ആകര്‍ഷിക്കുന്നത്. എന്നാല്‍ അകപ്പെട്ടതിന് ശേഷം മാത്രമേ ദുരിതപൂര്‍ണമായ ജീവിതത്തെ കുറിച്ച് തിരിച്ചറിയൂ. കഴിഞ്ഞ ആഴ്ചയില്‍ ബ്രിട്ടീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കഡിസ സുല്‍ത്താന വീട്ടില്‍ നിന്നും ഒളിച്ചോടി ഐസിസില്‍ ചേരുകയും അടുത്തിടെയുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. സമാന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും നിരവധി പേരാണ് ഐസിസില്‍ ചേരുന്നതിന് നാടുവിട്ടിരിക്കുന്നത്.