റിയോ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യന്‍ താരം സാക്ഷി മാലിക്കിനു വെങ്കലം. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് സാക്ഷി വെങ്കലം നേടിയത്. കിസ്ബര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയ്‌ക്കെതിരെ 8-5 നാണ് സാക്ഷി നേട്ടം സ്വന്തമാക്കിയത്.ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരമാണ് സാക്ഷി. റെപ്പഹാഷെ റൗണ്ടിലൂടെയായിരുന്നു വെങ്കല നേട്ടം.ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമിഫൈനല്‍ റൗണ്ടുകളില്‍ പരാജപ്പെടുന്നവര്‍ക്കാണ് റെപ്പഹാഷെ റൗണ്ടില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്. ഈ റൗണ്ടുകളില്‍ പരാജയപ്പെടുന്നവര്‍ക്ക് മെഡല്‍ സാധ്യത അവിടെ അവസാനിക്കുന്നില്ല എന്ന് ചുരുക്കം. പക്ഷെ, സാധ്യത നിലനിര്‍ത്താന്‍ ഇക്കൂട്ടര്‍ക്ക് ഭാഗ്യംകൂടി വേണം. തങ്ങളെ പരാജയപ്പെടുത്തുന്നവര്‍ ഫൈനലില്‍ എത്തിയാല്‍ മാത്രമാണ് ഇവര്‍ക്ക് റെപ്പഹാഷെ റൗണ്ടിന്റെ ആനുകൂല്യം ലഭിക്കുക. മെഡല്‍ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും. ഗോദയിലൂടെ തൃവര്‍ണ്ണ പതാകയുമായി ഓടുന്നത് സ്വപ്നം കണ്ടിരുന്നുവെന്നും സാക്ഷി മാലിക്ക്. റിയോയിലെ ഒളിമ്പിക് മെഡല്‍ നേട്ടത്തിന് ശേഷം മാധ്യമങ്ങളോടായിരുന്നു ഇന്ത്യയുടെ അഭിമാന സാക്ഷിയുടെ പ്രതികരണം. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിതെന്നും സാക്ഷി പറഞ്ഞു. ത്രിവര്‍ണ്ണ പതാകയുമായി ഗോദയിലൂടെ ഓടുന്നത് തന്റെ സ്വപ്‌നങ്ങളിലുണ്ടായിരുന്നു അതുകൊണ്ട് വിജയത്തിനു ശേഷം ആദ്യം അന്വേഷിച്ചത് ത്രിവര്‍ണ്ണ പതാകയായിരുന്നുവെന്നും സാക്ഷി പറഞ്ഞു. ഒളിമ്പിക് മെഡലിലേക്കുള്ള തന്റെ യാത്രയില്‍ കൂടെ നിന്നവര്‍ക്കെല്ലാം തന്റെ വിജയത്തിനായി പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായും സാക്ഷി ഫെയ്‌സ്ബുക്കിലും പ്രതികരിച്ചു. നിരാശയോടെ തിരിച്ചു വരേണ്ടി വരില്ലെന്ന് തനിക്ക് ഉറച്ച വിശ്വാസം ഉണ്ടായിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു.സാക്ഷി മാലിക്കിന്റെ ഹരിയാനയിലെ റോത്തക്കന്ന ഗ്രാമവും വീടും ആഘോഷത്തിലാണ്. വീട്ടിലിരുന്നാണ് സാക്ഷിയുടെ പ്രകടനം അച്ഛനും അമ്മയും കണ്ടത്.വിജയം ഉറപ്പിച്ച ശേഷം ആഘോഷത്തിന്റെ ആവേശമായിരുന്നു സാക്ഷിയുടെ ജന്മനാടും രാജ്യവും.