പതിനഞ്ചുവയസിനു മുകളില്‍ പ്രായമുളള മൂന്നു മില്യണിലേറെ സൗദി യുവതികള്‍ക്ക് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ല. തിരിച്ചറിയല്‍ കാര്‍ഡിനായി അപേക്ഷിച്ച സൗദി യുവതികളുടെ എണ്ണം 70,000ത്തില്‍ നിന്നും ഏഴു ദിവസം കൊണ്ട് 104,000 ആയെന്ന് സിവില്‍ അഫേയേഴ്‌സ് വക്താവ് മുഹമ്മദ് അല്‍ ജസീര്‍ പറഞ്ഞു. ഐ.ഡി ലഭിക്കാന്‍ വൈകുന്നതു കാരണം ഇവര്‍ക്ക് തൊഴില്‍ സാധ്യത നഷ്ടമാകുന്നു എന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്കായി പ്രത്യേക ഓാഫീസുകള്‍ തുടങ്ങുമെന്നും അല്‍ ജസീര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് പെട്ടെന്നു തന്നെ ഐ.ഡി ലഭ്യമാക്കുന്നതിനായി വാരന്ത്യങ്ങളിലും വൈകുന്നേരങ്ങളിലും കൂടുതല്‍ പേരെ ജോലിക്കുനിര്‍ത്താനും പദ്ധതിയുണ്ട്.സിവില്‍ അഫേയേഴ്‌സ് ഓഫീസില്‍ അപ്പോയിന്‍മെന്റ് ലഭിക്കുന്നതിന് വളരെയേറെ പ്രയാസമുണ്ടെന്ന പരാതിയുമായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇതാണ് ഐ.ഡിക്കായി ഇത്രയേറെ കാത്തിരിക്കേണ്ടി വരാന്‍ കാരണം.