സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഇതും ഒരു അമ്മ!!!!

വിമെന്‍ പോയിന്‍റ് ടീം

സ്വന്തം കുഞ്ഞിനെ വസ്ത്രം ധരിപ്പിയ്ക്കാതെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊണ്ടുപോയ അമ്മ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന് ഇരയായിക്കൊണ്ടിരിയ്ക്കുന്നു. രണ്ടോ മൂന്നോ വയസ്സ് പ്രായം തോന്നിയ്ക്കുന്ന പെണ്‍കുട്ടിയുമായാണ് അമ്മ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ വൈറലായി.

ചൈനയിലെ സിന്‍യാങ് സിറ്റിയിലാണ് സംഭവം നടന്നത്. മകളെ വസ്ത്രം ഒന്നും ധരിപ്പിയ്ക്കാതെയാണ് യുവതി ഷോപ്പിങ്ങിന് കൊണ്ടുവന്നത്.തികച്ചും അസ്വാഭാവികമായ ഒരു കാഴ്ചയായതിനാല്‍ കണ്ടവര്‍ കണ്ടവര്‍ ഫോട്ടോ എടുത്തു. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.ദിവസങ്ങള്‍ക്ക് മുമ്പാണ് പീപ്പിള്‍സ് ഡെയ്‌ലി ഓണ്‍ലൈന്‍ സംഭവം പുറത്തുവിട്ടത്.ഈ വാര്‍ത്ത ചൈനീസ് സോഷ്യല്‍ മീഡിയ ആയ വീബോയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. 1.27 കോടി തവണയാണ് ഈ വാര്‍ത്ത വീബോയില്‍ മാത്രം വായിക്കപ്പെട്ടത്.അമ്മ ചെയ്തത് തികച്ചും ക്രൂരമായ ബാലപീഡനം ആണെന്നാണ് ആക്ഷേപം. യുവതിയ്‌ക്കെതിരെ നടപടിയെടുക്കണം എന്നും ആവശ്യം ഉയരുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും