സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബസ്സില്‍ വീണ്ടും പീഡന ശ്രമം: 13 കാരി മരിച്ചു

വിമന്‍ പോയിന്റ് ടീം

പഞ്ചാബില്‍ മോഗയിൽ ബസ്സില്‍ വീണ്ടും പീഡന ശ്രമം. ബസ്സില്‍ നിന്നും പുറത്തേക്ക് വീണ 13 കാരി മരിച്ചു. ഒപ്പം ഉണ്ടായിരുന്ന അമ്മയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയില്‍ യുവതി ബസ്സില്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന്‌ സമാനമായാണ് മോഗയിലും ഉണ്ടായതു. 38 വയസ്സുള്ള അമ്മയും മകളും 14 വയസ്സുള്ള മകനുമായി യാത്ര ചെയ്യുമ്പോഴാണ് ആക്രമണ ശ്രമം ഉണ്ടായത് . ബസ് ജീവനക്കാരന്‍ മകളെ ശല്യം ചെയ്തപ്പോള്‍ അമ്മ തടയാന്‍ ശ്രമിക്കുകയായിരുന്നു. അമ്മയെയും ആക്രമിക്കുവാന്‍ ശ്രമം ഉണ്ടായി. ഡ്രൈവറോടും കണ്ടക്റ്ററോടും പരാതി പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. മകളെ ബസ്സില്‍ നിന്നും തള്ളി ഇട്ടതാണെന്നും പറയുന്നുണ്ട്. ബസ്സില്‍ വളരെ കുറച്ചു യാത്രക്കാരെ ഉണ്ടായിരുന്നുള്ളൂ. ബസ് നിര്‍ത്താന്‍ ആവശ്യപെട്ടിട്ടും ഡ്രൈവര്‍ കൂട്ടാകിയില്ല . അമ്മ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. ഡെപ്യുട്ടി മുഖ്യമന്ത്രിയുടെ ഉടമസ്ഥതയിലുള്ള ബാദൽ ട്രാന്‍സ്പോര്ടിന്റെ ബസ്സിലാണ് സംഭവം ഉണ്ടായതു. കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു.
ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് സി പി ഐ എം നേതാവ് വൃന്ദ കാരാട്ട് ആരോപിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും