സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പരാജയപ്പെടാനുളള മുഖ്യ കാരണം ആര്‍ത്തവംഃ ഫു യുവാന്‍ ഹുയി

വിമെന്‍ പോയിന്‍റ് ടീം

റിയോ ഒളിംപിക്‌സില്‍ പരാജയപ്പെടാനുളള മുഖ്യ കാരണം ആര്‍ത്തവം തുടങ്ങിയതിനാലാണെന്ന് ചൈനീസ് നീന്തല്‍ താരമായ ഫു യുവാന്‍ ഹുയി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഫു ഇത്തരത്തില്‍ പ്രതികരിച്ചത്. നീന്തലില്‍ ഫു വിന്റെ ടീം നാലാമതാണെത്തിയതെങ്കിലും തോല്‍ക്കാനുളള കാരണമെന്താണെന്ന തുറന്നു പറച്ചിലിനു അഭിനന്ദനം ഏറ്റുവാങ്ങുകയാണ് ഫൂ ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഒട്ടേറെ സന്ദേശങ്ങളാണ് ഫൂവിനെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. മത്സരത്തിന്റെ തലേ ദിവസം മാസമുറയായതിനാല്‍ കടുത്ത വയറു വേദന അനുഭവപ്പെട്ടിരുന്നുവെന്നും അതുകൊണ്ട് മികച്ച പ്രകടനം കാഴ്ച്ച വെയക്കാന്‍ കഴിഞ്ഞില്ലെന്നും ഫൂ പറയുന്നു.

പക്ഷേ തോല്‍വിക്ക് അതൊരു കാരണമായി പറയാനാവില്ലെന്നും ഫൂ കൂട്ടിച്ചേര്‍ക്കുന്നു.400 മീറ്റര്‍ മെഡ്‌ലി റിലേയില്‍ ഫൂവിന്റെ ടീം നാലാമതാണെത്തിയത്. 20 കാരിയായ ഫൂ 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിലെ വനിതകളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ ഫൈനലിലെത്തിയിരുന്നു


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും