സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഇനി ഞങ്ങളെ 'മിക്‌സ്' എന്നു വിളിക്കാം...

വിമെന്‍ പോയിന്‍റ് ടീം

ഔദ്യോഗിക രേഖകളില്‍ പേരിനുമുമ്പ് മിസ്റ്റര്‍, മിസിസ് എന്നിവക്കു പുറമേ മൂന്നാം ലിംഗക്കാരെ മിക്‌സ് എന്ന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിന് അംഗീകാരം. ദക്ഷിണ ഇംഗ്ലണ്ടിലെ ഓക്‌സ്ഫഡ് പ്രാദേശിക കൗണ്‍സിലാണ് ഇതിനു അംഗീകാരം നല്‍കിയത്.

നിലവില്‍ മൂന്നാം ലിംഗക്കാരെ സൂചിപ്പിക്കാന്‍ യു.കെയിലെ ചില സര്‍വ്വകലാശാലകളും ചില സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളും മിക്‌സ് എന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു പ്രാദേശിക സര്‍ക്കാര്‍ ബോഡ് ഈ നിര്‍ദേശത്തിന് അംഗീകാരം നല്‍കുന്നത്.

ഓക്‌സ്ഫഡ് കൗണ്‍സിലിന്റെ സമത്വം വൈവിധ്യം പുനപരിശോധനാ സമിതിയാണ് ഈ നിര്‍ദേശത്തിനു അംഗീകാരം നല്‍കിയത്. ”ട്രാന്‍സ്‌ജെന്റര്‍ ജീവനക്കാര്‍ക്ക് സൗഹാര്‍ദ്ദപരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനുളള പ്രായോഗിക നടപടിയുടെ ഭാഗമാഗമാണിത്’ എന്ന് കൗണ്‍സിലര്‍ ടോം ഫയസ് പറഞ്ഞു.

സ്റ്റാഫുകള്‍ ലൈംഗികത വെളിപ്പെടുത്താന്‍ മടികാണിക്കുന്നതു കൊണ്ട് തൊഴിലാളികളില്‍ എല്‍.ജി.ബി.ടി വിഭാഗങ്ങളിലുള്ളവര്‍ വളരെ കുറവാണെന്ന് പുനപരിശോധനയില്‍ കണ്ടെത്തി. കഴിവുള്ളവരെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ ടൈറ്റില്‍ നല്‍കുന്നതിലൂടെ കഴിയുമെന്നും കൗണ്‍സില്‍ വിലയിരുത്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും