സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ദളിത്‌ സ്ത്രീയെ നഗ്നയാക്കി തലകീഴായി കെട്ടിത്തൂക്കി

വിമന്‍ പോയിന്റ് ടീം

യുപിയില്‍ ദളിത്‌ സ്ത്രീയെ നഗ്നയാക്കി തലകീഴായി കെട്ടി തൂക്കി മര്‍ദിച്ചു . ബലരാംപുര്‍ ജില്ലയിലാണ് സംഭവം. ഭൂമി വിട്ടു നല്കാത്തതിന്റെ പേരില്‍ ഗ്രാമത്തിലെ സമ്പന്നരാണ് അതിക്രമം നടത്തിയതെന്ന് പോലീസ് അറിയിച്ചു.  ആദ്യം പരാതി നല്‍കിയപ്പോള്‍ പോലിസ് സ്ത്രീയെ അധിക്ഷേപിക്കുകയാണ് ചെയ്തത്. പിന്നീട് ബലരാംപുര്‍ ജില്ലാ ജഡ്ജിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പരാതി  കണക്കിലെടുത്തത് .
ഇതേ തുടര്‍ന്ന് വാജിദ് അലി, സജിദ് അലി, മൊഹമ്മദ് മുട്ട്‌വിൽ, മൊഹമ്മദ് മത്‌ലബ് എന്നീ പ്രതികള്‍ക്കെതിരെ തുൾസിപ്പൂർ പൊലീസ് സ്റ്റേഷന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഇന്‍സ്പെക്ടര്‍ എസ്.കെ. റായി, സബ് ഇന്‍സ്പെക്ടര്‍ അലോക് കുമാര്‍ സിംഗ് എന്നിവരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. പ്രതികളെ ഇതു വരെ കണ്ടെത്താനായിട്ടില്ല.

രണ്ടു മാസം മുന്‍പും ഇതേ സ്ത്രീ ആക്രമിക്കപെട്ടിരുന്നു. അതിനു ശേഷം ഇവരുടെ മകള്‍ നാട് വിട്ടു പോയതായി പോലിസ് അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും