വെള്ളിയാഴ്ച അമേരിക്കയുടെ പിന്തുണയോടെ, അറബ്-കുര്‍ദ്ദിഷ് സഖ്യമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്, ഉത്തര സിറിയന്‍ മേഖലയായ മന്‍ബീജിനെ ഇസ്‌ലാമിക് സ്റ്റേറ്റില്‍ നിന്നും തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ട്. തങ്ങളുടെ സ്വാതന്ത്ര്യം ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഭീകരതയ്ക്ക് അടിയറവ് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ മേഖലയിലെ ജനങ്ങള്‍ ബൂര്‍ഖകള്‍ കത്തിച്ചും, താടി വടിച്ചും സ്വാതന്ത്ര്യം ആഘോഷിച്ചു. ഐഎസ് ആക്രമണത്തെ തുടര്‍ന്ന് മന്‍ജീബില്‍ നിന്നും ജനങ്ങള്‍ കൂട്ട പലായനം നടത്തിയിരുന്നു. ഐഎസിന്റെ പിടിയില്‍ നിന്നും മുക്തി നേടിയ മന്‍ജീബ് നഗരം ശനിയാഴ്ചയോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി.മന്‍ബീജ്, സൈന്യത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും, മേഖലയില്‍ തിരച്ചില്‍ നടപടികള്‍ തുടരുമെന്നും കുര്‍ദ്ദിഷ് സിറിയ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ ഭാഗമായ നാസ്സര്‍ ഹജ് മന്‍സൗര്‍ വ്യക്തമാക്കന്നു.മെയ് 31-ന്, യു.എസ് വ്യോസേനയുടെ വ്യോമാക്രമണത്തിന്റെ പിന്തുണയിലാണ് മന്‍ബീജിനെ ഐഎസിന്റെ കൈയ്യില്‍ നിന്നും തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ സിറിയ ഡെമോക്രറ്റിക് ഫോഴ്‌സസ് ആരംഭിച്ചത്. ഐഎസിന്റെ തന്ത്രപധാന മേഖലയായിരുന്നു മന്‍ബീജില്‍ പരാജയം ഉറപ്പായ സാഹചര്യത്തില്‍ ജറാബുലസിലേക്ക് പിന്‍വാങ്ങുകയായിരുന്നു.മന്‍ബീജില്‍ നിന്നും പിന്‍വാങ്ങിയ ഐഎസ് ഭീകരര്‍, അയല്‍ മേഖലയായ അല്‍ജിബില്‍ നിന്നും 2000-ഓളം ജനങ്ങളെ മനുഷ്യകവചമാക്കിയാണ്, തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന ജറാബുലസിലേക്ക് സഞ്ചരിക്കുന്നത് എന്ന് സിറിയ ഡെമോക്രറ്റിക് ഫോഴ്‌സസിന്റെ വക്താവ് ഷെര്‍ഫാന്‍ ഡാര്‍വിഷ് പറഞ്ഞു. മനുഷ്യകവചം ഉണ്ടെന്നതിനാല്‍ ആക്രമണമുണ്ടാകില്ലെന്ന കണക്ക് കൂട്ടലിലാണ് ഐഎസ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജനങ്ങളുടെ വാഹനങ്ങള്‍ കൈയടക്കി, അവരെ ബന്ദികളാക്കി കൊണ്ടാണ് ജറാബുലസിലേക്ക് ഐഎസ് നീങ്ങി കൊണ്ടിരിക്കുന്നത്. സിറിയയിലും, ഇറാഖിലും തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍, സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ജനക്കൂട്ടത്തെ ബന്ദികളാക്കി ചെറുത്ത്നില്‍പ്പ് തുടരുന്നത് പതിവാക്കിയിരിക്കുകയാണ്.ജനുവരിയില്‍ സ്ത്രീകളും കുട്ടികളും അടക്കം 400 ഓളം ജനങ്ങളെയാണ് ഐഎസ് തട്ടികൊണ്ടു പോയത്. ഇവരില്‍ 270 പേരെ പിന്നീട് ഐഎസ് വിട്ടയച്ചിരുന്നു.