സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ദീപാ കര്‍മ്മാക്കറിന്റെ വിജയത്തിനായി പൂജ

വിമെന്‍ പോയിന്‍റ് ടീം

റിയോയില്‍ ഇന്ന് ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഒരു പുതിയ ഗാഥ രചിക്കാന്‍ ദീപാ കര്‍മാക്കര്‍ ഒരുങ്ങുമ്പോള്‍ ഒരു രാജ്യം മുഴുവന്‍ പ്രതീക്ഷയിലാണ്. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ വനിത ജിംനാസ്റ്റിക്‌സ് ഫൈനലില്‍ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ദീപാ കര്‍മ്മാക്കറിന്റെ വിജയത്തിന് വേണ്ടി ജന്മനാട്ടില്‍ പ്രത്യേക പൂജ നടന്നു. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലാണ് ദീപയുടെ വിജയത്തിനു വേണ്ടിയുള്ള പ്രത്യേക ഹോമം നടന്നത്.

പൂജാരിയായ ബിജോയ് ചക്രവര്‍ത്തിയുടെ നേതൃത്വത്തിലാണ് അഗര്‍ത്തലയില്‍ പൂജ നടന്നത്.‘ഇതിനു മുമ്പ് സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കെ ടീമിന്റെ വിജയത്തിനായി ഞാന്‍ പൂജ നടത്തിയിട്ടുണ്ട് അത് ഫലം കണ്ടിട്ടുണ്ട്. ഇന്നു രാത്രി നടക്കുന്ന മത്സരത്തില്‍ ദിപയ്ക്ക് തീര്‍ച്ചയായും മെഡല്‍ സ്വന്തമാക്കാന്‍ സാധിക്കും ദീപയുടെ വിജയത്തിനു വേണ്ടി എല്ലാ പ്രാര്‍ത്ഥനയും നടത്തിയിട്ടുണ്ട്’ ബിജോയ് പറഞ്ഞു.

തന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലെന്ന് ദീപയുടെ പിതാവും സായ് വെയ്റ്റ് ലിഫ്റ്റിംഗ് കോച്ചുമായ ദുലാല്‍ കര്‍മാര്‍ക്കര്‍ പറയുന്നു. ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ സ്വന്തമാക്കാന്‍ സാധിക്കുമെങ്കില്‍ അത് ദീപയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ജന്മദിന സമ്മാനമായിരിക്കുമെന്നും ദുലാല്‍ കൂട്ടിച്ചേര്‍ത്തു.

പ്രാര്‍ത്ഥിക്കാനേ തങ്ങള്‍ക്ക് കഴിയൂ അത് തങ്ങള്‍ ദീപയുടെ വിജയം വരെ തുടരുമെന്ന് ദീപയുടെ മാതാവ്  ഗൗരി പറയുന്നു. ദീപ എല്ലാ ഇന്ത്യക്കാര്‍ക്കുവേണ്ടിയും മെഡല്‍ നേടുമെന്നും ദീപയുടെ മാതാവ് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും