സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ജര്‍മനി പര്‍ദ്ദ നിരോധിയ്ക്കുന്നു

വിമെന്‍ പോയിന്‍റ് ടീം

ജര്‍മനിയും ബുര്‍ഖ നിരോധിയ്ക്കുന്നു. തീവ്രവാദ ഭീഷണി തന്നെയാണ് അവര്‍ ഇതിന് കാരണമായി പറയുന്നത്. ഫ്രാന്‍സ്, ബെര്‍ജിയം, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നേരത്തേ ബുര്‍ഖ നിരോധനം വന്നിരുന്നു.എന്നാല്‍ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ ബുര്‍ഖ ധരിയ്ക്കാതെ പുറത്തിറങ്ങുന്നത് പോലും കുറ്റകരമാണ്. 

ജര്‍മനിയിലെ മുതിര്‍ന്ന മന്ത്രിമാരെല്ലാം ഈ അഭിപ്രായത്തിന് പിന്തുണ നല്‍കിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രിയായ തോമസ് ഡി മൈസിരേയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളിലാണ് ഇതും ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.ഐസിസിന്റെ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ലോകമെമ്പാടും ഒരു ഇസ്ലാം ഭയം പടര്‍ന്നുപിടിയ്ക്കുന്നുണ്ട്. ജര്‍മനിയിലും അത് തന്നെയാണ് സംഭവിയ്ക്കുന്നത്.പുതിയ പരിഷ്‌കാരങ്ങള്‍ രാജ്യത്ത് ഇപ്പോഴുള്ള അഭയാര്‍ത്ഥികള്‍ക്കും തിരിച്ചടിയാകും. ഇവരെ നാടുകടത്താനവും പദ്ധതി.രാജ്യത്ത് ഇസ്ലാംമതം പ്രചരിപ്പിയ്ക്കുന്നവരേയും ജര്‍മനി ലക്ഷ്യമിടുന്നുണ്ട്. ഇവരെ കണ്ടെത്തി നാടുകടത്തും.ഇരട്ട പൗരത്വം എന്ന ആനുകൂല്യം ഇതോടുകൂടി നിര്‍ത്തലാക്കാനും തീരുമാനമുണ്ട്. അഭയാര്‍ത്ഥികള്‍ക്കും യൂറോപ്യന്‍ യൂണിയ്വ അംഗരാജ്യങ്ങളിെ പൗരര്‍മാര്‍ക്കും ആണ് നിലവില്‍ ഇരട്ട പൗരത്വം നല്കുുന്നത്. 

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ കാര്യത്തില്‍ തീരുമാനം എന്താകുമെന്ന് ഉറപ്പില്ല.ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പരിഷ്‌കാരങ്ങളുടെ കരട് രൂപം ബെര്‍ലിന്‍ ഡിക്ലറേഷന്‍ എന്നാണ് അറിയപ്പെടുന്നത്. ഇതിനകം തന്നെ ജര്‍മനിയിലെ മറ്റ് സ്റ്റേറ്റുകളിലെ ആഭ്യന്തരമന്ത്രിമാര്‍ രേഖയില്‍ ഒപ്പുവച്ചുകഴിഞ്ഞു.രാജ്യസുരക്ഷയ്ക്കായി 27 മുന്‍കരുതലുകളാണ് ഇതില്‍ നിര്‍ദ്ദേശിയ്ക്കുന്നത്. അതില്‍ പോലീസ് സേനയെ വിപുലപ്പെടുത്തുന്നതും നഗരങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിയ്ക്കുന്നതും ഒക്കെ ഉള്‍പെടുും.

മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ വച്ച് നോക്കുമ്പോള്‍ മുസ്ലീം വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ജര്‍മനിയായിരുന്നു മെച്ചം. അവിടെ വസ്ത്രധാരണത്തില്‍ ഒരു നിയന്ത്രണവും നേരത്തെ ഉണ്ടായിരുന്നില്ല.ഈ തീരുമാനങ്ങളൊന്നും ഉടനെ നടപ്പിലാക്കിക്കൊള്ളണം എന്നില്ല. ഇപ്പോഴും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നും ഒരു വിഭാഗം പറയുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും