സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ന്യൂയോര്‍ക്കില്‍ ആദ്യമായി ഇന്ത്യക്കാരി ജഡ്ജിയായി

വിമന്‍ പോയിന്റ് ടീം

 തമിഴ്‌നാട് സ്വദേശിയായ രാജരാജേശ്വരി  ന്യൂയോര്‍ക്കില്‍ ജഡ്ജിയായി സ്ഥാനമേറ്റു.  ആദ്യമായാണ് ഒരു  ഇന്ത്യക്കാരി  ന്യൂയോര്‍ക്കില്‍  ന്യായാധിപപദവിയില്‍ എത്തുന്നത്. കൌമാരപ്രായത്തില്‍  മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തിയ രാജേശ്വരി നല്ല നര്‍ത്തകി കൂടിയാണ്. മറ്റു 27 ന്യയാധിപന്മാര്‍ക്കൊപ്പം ആണ് രാജേശ്വരി സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ 16 വര്‍ഷമായി 43 കാരിയായ രാജേശ്വരി വിവിധ കോടതികളില്‍ പ്രവര്‍ത്തിച്ചു വരുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും കേസ്സുകള്‍ ആണ് ഇവര്‍ കൂടുതല്‍ കൈകാര്യം ചെയ്യുന്നത്.
നല്ല ഒരു നര്‍ത്തകി കൂടിയാണ് രാജരാജേശ്വരി. പല വേദികളിലും ഇവര്‍ ഭരതനാട്യവും കുച്ചിപുടിയും അവതരിപ്പിക്കാറുണ്ട്. അമ്മ പദ്മാരാമനാഥന്റെ പേരിലുള്ള പദ്മ ഡാന്‍സ് അക്കാഡമിയുടെ സ്ഥാപക ആണ് രാജരാജേ ശ്വരി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും