ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ജിംനാസ്റ്റിക്‌സില്‍ ഇന്ത്യന്‍ താരം ദീപ കര്‍മാക്കര്‍ ഫൈനല്‍ യോഗ്യത നേടി.വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായാണ് ദീപ കര്‍മാക്കര്‍ ഫൈനലില്‍ മത്സരത്തില്‍ ഇടം നേടിയത്. ഓഗസ്റ്റ് 14 നാണ് ഫൈനല്‍. ജിംനാസ്റ്റിക്‌സില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ കര്‍മാക്കര്‍. 52 വര്‍ഷങ്ങള്‍ക്കു ശേഷം ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരം യോഗ്യത നേടുന്നു എന്ന പ്രത്യേകതയുമുണ്ട്.ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും വെങ്കല മെഡല്‍ ജേതാവാണ് ദീപ കര്‍മാക്കാര്‍.