സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

റിയോ ഒളിമ്പിക്സ്ഃ സാനിയ – പ്രാർഥന സഖ്യം പുറത്ത്

വിമെന്‍ പോയിന്‍റ് ടീം

റിയോ ഒളിമ്പിക്സിലില്‍ നിന്നും ഇന്ത്യൻ ടെന്നീസിലെ മെഡൽ പ്രതീക്ഷയായിരുന്ന സാനിയ – പ്രാർഥന സഖ്യം പുറത്ത്​. ഇതോടെ പുരുഷ, വനിത വിഭാഗം ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍തന്നെ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി. മെഡൽ പ്രതീക്ഷകളുമായി ഇറങ്ങിയ സാനിയ മിര്‍സ- പ്രാര്‍ഥന തോംബാര്‍ സഖ്യം ചൈനയുടെ ഷൂവായി- പെങ്ഷുവായി സാങ് സഖ്യത്തോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്​. സ്‌കോര്‍: 6-7,7-5, 5-7

ആദ്യ സെറ്റ് ട്രൈബ്രേക്കറില്‍ ചൈനീസ് സഖ്യം നേടി. എന്നാൽ, രണ്ടാം സെറ്റില്‍ സാനിയ- പ്രാര്‍ഥന സഖ്യം ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്നാം സെറ്റ് വ്യക്തമായ ലീഡോടെ 5–7ന് നേടി ഷുവായി-പെങ്ഷുവായി സാങ് സഖ്യം രണ്ടാം റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചു.

നേരത്തെ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്–​രോഹൻ ബൊപ്പണ്ണ സഖ്യം പോളിഷ് ജോഡിയായ ലൂക്കാസ് കുബോട്ട-മാര്‍സിന്‍ മറ്റകോവ്‌സ്‌ക്കി സഖ്യത്തോട് നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെട്ട് പുറത്തായിരുന്നു. സ്‌കോര്‍: 4-6, 6-7 ഇനി മികിസഡ് ഡബിള്‍സില്‍ ബൊപ്പണ്ണ-സാനിയ സഖ്യത്തില്‍ മാത്രമാണ് ടെന്നീസില്‍ ഇന്ത്യന്‍ പ്രതീക്ഷ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും