സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

റിയോ ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണ്ണം വിര്‍ജീന ത്രാഷര്‍ക്ക്

വിമെന്‍ പോയിന്‍റ് ടീം

റിയോ ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കി അമേരിക്കയിലെ വിര്‍ജീന ത്രാഷര്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് അമേരിക്ക ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കിയത്. 

എട്ട് പേര്‍ പങ്കെടുത്ത ഫൈനല്‍ റൗണ്ടില്‍ മൊത്തം 208 പോയന്റ് നേടിയാണ് വിര്‍ജീന അമേരിക്കയുടെ മെഡല്‍ കൊയ്ത്തിന് തുടക്കമിട്ടത്. ഈയിനത്തില്‍ ചൈനയ്ക്കാണ് വെള്ളിയും വെങ്കലവും. ചൈനയുടെ ചിന്‍ ഡു ലി വിര്‍ജീനയെക്കാള്‍ ഒരു പോയന്റ് പിന്നില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ യോഗ്യാതാ റൗണ്ടില്‍ എട്ടാമതായി ഫിനിഷ് ചെയ്ത ചൈനയുടെ യി സ്ലിംഗ് വെങ്കലം സ്വന്തമാക്കി.

റിയോയിലെ ഒളിമ്പിക് ഷൂട്ടിംഗ് സെന്ററില്‍ നടന്ന ഫൈനല്‍ മത്സരം അക്ഷാരര്‍ത്ഥത്തില്‍ ഒന്നാം സ്ഥാനത്തിന് വേണ്ടിയട്ടുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. യോഗ്യതാ റൗണ്ടില്‍ ഒളിമ്പിക് റെക്കോര്‍ഡോടെ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡു ലിക്കായിരുന്നു കൂടുതല്‍ മെഡല്‍ സാധ്യത. .നിലലിലെ ഒളിമ്പിക് ചാമ്പ്യനുമാണ് ചൈനീസ് താരം.

അതേസമയം ത്രാഷറുടെ ആദ്യ ഒളിമ്പിക്‌സ് മത്സരമായിരുന്നു. യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്തായാണ് ത്രാഷര്‍ ഫിനിഷ് ചെയ്തത്. എന്നാല്‍ ഫൈനലില്‍ സഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച അമേരിക്കയുടെ കൗമാര താരം സ്വര്‍ണ്ണം വെടിവ്ച്ചിടുകയായിരുന്നു. 19 കാരിയായ ത്രാഷറുടെ ആദ്യ ഒളിമ്പിക് സര്‍ണ്ണമാണിത്.

വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രി പൊസിഷനിലും വിര്‍ജീനിയ മത്സരിക്കുന്നുണ്ട്. ഈയിനത്തില്‍ ഇന്ത്യക്ക് വേണ്ടി മത്സരിക്കാനിറങ്ങിയ അയോണിക പോളും അപൂര്‍വ്വി ചന്ദേലയും യോഗ്യതാ റൗണ്ട് കടക്കാനാവാതെ തോറ്റ്പുറത്തായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും