സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വിവാഹ മോചനം ആവശ്യപ്പെട്ട് അമലാപോള്‍ ഹര്‍ജി നല്‍കി

വിമെന്‍ പോയിന്‍റ് ടീം

വിവാഹ മോചനം ആവശ്യപ്പെട്ട് നടി അമലാപോള്‍ ഹര്‍ജി നല്‍കി. ചെന്നൈ കുടുംബകോടതിയിലാണ് അമലാ പോള്‍ ഹര്‍ജി നല്‍കിയത്. വിജയ്‌യുമായുള്ള ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും വിവാഹമോചനം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

2014 ജൂണ്‍ പന്ത്രണ്ടിനായിരുന്നു ഇവരുടെ വിവാഹം. കേരളത്തില്‍ വച്ച് ക്രിസ്തീയ രീതിയിലും തമിഴ്‌നാട്ടില്‍ വച്ച് ഹിന്ദു ആചാരപ്രകാരവുമായിരുന്നു വിവാഹം നടന്നത്. 2011ല്‍ ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലായത്.അമലാ പോളും വിജയ്‌യും അഞ്ച് മാസത്തിലേറെയായി അകന്നു കഴിയുകയാണ്. അമലാ പോളുമായി വിവാഹ മോചനത്തിന് വിജയ് തയ്യാറെടുക്കുകയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങളാണ് ആദ്യം അറിയിച്ചത്.ഇതിന് പിന്നാലെ ഒരു തമിഴ് ടിവി ചാനലിന് നല്‍കിയ ഫോണ്‍ അഭിമുഖത്തില്‍ വിജയ്‌യുടെ പിതാവും നിര്‍മ്മാതാവുമായ എ എല്‍ അളകപ്പന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

അമലാ പോള്‍ ആരെയും അനുസരിക്കാതെ തന്നിഷ്ടപ്രകാരം ജീവിതം നയിക്കുന്നതാണ് ദാമ്പത്യം തകരാന്‍ കാരണമെന്നും അളഗപ്പന്‍ ആരോപിച്ചിരുന്നു. രക്ഷിതാക്കളുടെ താത്പര്യത്തിനൊത്ത് മുന്നോട്ട് പോകുമെന്നും വിജയും പറഞ്ഞിരുന്നു. ്അമലയിലുള്ള വിശ്വാസം തകര്‍ന്നെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് ജീവിതത്തില്‍ സംഭവിച്ചതെന്നും വിജയ് പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ അമലാപോള്‍ പ്രതികരിച്ചിരുന്നില്ല.

നടി എന്ന നിലയിലും അഭിനേത്രി എന്ന നിലയ്ക്കും അമലയ്ക്ക് വിജയ്‌യുടെ കുടുംബത്തില്‍ നിന്ന് പരിഗണന കിട്ടുന്നില്ലെന്നും ഇവരുടെ മാനസിക പീഡനമാണ് ഇരുവരുടെയും വഴിപിരിയലിന് ഇടയാക്കിയതെന്നുമായിരുന്നു ഇരുവരുടേയും കുടുംബസുഹൃത്ത് പറഞ്ഞത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും