വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷമായിട്ടും കുട്ടികളില്ലാത്തതില്‍ ദേഷ്യം മൂത്ത് ഭര്‍ത്താവ് ഭാര്യയുടെ കൈകള്‍ അറുത്തുമാറ്റി. കെനിയക്കാരനായ സ്റ്റീഫന്‍ നിലേയെന്ന ആളാണ് ദേഷ്യത്തില്‍ ജാക്‌സിന്‍ മെന്‍ഡേ എന്ന യുവതിയുടെ കൈകള്‍ വെട്ടിമാറ്റിയത്. ഇവരുടെ വിവാഹം കഴിഞ്ഞ് ഏഴും വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനാല്‍ ഇവര്‍ തമ്മില്‍ നിരന്തരം വഴക്കുകള്‍ നടന്നിരുന്നു. ഈയിടെ നടന്ന വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസമായി ഇരുവരും വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു ജാക്‌സിനെ വീട്ടിലെത്തിയാണ് സ്റ്റീഫന്‍ ആക്രമിച്ചതും കൈകള്‍ അറുത്തതും. കുട്ടികള്‍ ഉണ്ടാകാത്തത് സ്റ്റീഫന്റെ പ്രശ്‌നമാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ചികിത്സ തുടര്‍ന്നാല്‍ പ്രശ്‌നം പരിഹരിക്കാമെന്നും കുട്ടികളുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞുവെങ്കിലും ഇയാള്‍ ഇതിനു തയ്യാറായില്ല. ആക്രമത്തെ തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.