സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഷൈനമോളെ മലപ്പുറത്തേക്ക് മാറ്റി

വിമെന്‍ പോയിന്‍റ് ടീം

പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പൊലീസിനെ പരസ്യമായി വിമര്‍ശിച്ച കലക്ടര്‍ ഷൈനമോളെ കൊല്ലത്ത് നിന്നും മലപ്പുറത്തേക്ക് മാറ്റിയതുള്‍പ്പെടെ 10 ജില്ലാകലക്ടര്‍മാക്ക് സ്ഥാനചലനം. കളക്ടര്‍മാരുടെ സ്ഥലംമാറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.

എറണാകുളം ജില്ലാ കളക്ടര്‍ ആയിരുന്ന രാജമാണിക്യത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ തലപ്പത്തേക്കും മാറ്റിയതുള്‍പ്പെടെയുളള നിയമനങ്ങള്‍ക്കാണ് ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത.തിരുവനന്തപുരം എസ്. വെങ്കടേശപതി, കൊല്ലം ടി.മിത്ര, പത്തനംതിട്ട ആര്‍. ഗിരിജ, ആലപ്പുഴ വീണാ മാധവന്‍, കോട്ടയം സി. എ. ലത, ഇടുക്കി ജി.ആര്‍. ഗോകുല്‍, എറണാകുളം കെ. മുഹമ്മദ് വൈ. സഫീറുള്ള, തൃശ്ശൂര്‍ എ. കൗശിഗന്‍, വയനാട് ബി. എസ്. തിരുമേനി, കണ്ണൂര്‍ മിര്‍മുഹമ്മദ് അലി, കാസര്‍ഗോഡ് ജീവന്‍ ബാബു എന്നിങ്ങനെയാണ് മറ്റ് മാറ്റങ്ങള്‍.

ബിജു പ്രഭാകറെ കൃഷി ഡയറക്ടറായും, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി എസ്. ഹരികിഷോറിനെയും നിയമിച്ചിട്ടുണ്ട്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ തലപ്പത്ത് നിയമിച്ച രാജമാണിക്യത്തിന് എക്‌സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതലകൂടി ഉണ്ടാകും.

പഞ്ചായത്ത് ഡയറക്ടറായ വി. രതീശന് എംഎന്‍ആര്‍ഇജിഎസ്. മിഷന്‍ ഡയറക്ടറുടെ അധിക ചമുതലകൂടി ഉണ്ടാകും. കേശവേന്ദ്ര കുമാറാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍. ഇദ്ദേഹത്തിന് ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍, സോഷ്യല്‍ ജസ്റ്റിസ്സ് ഡയറക്ടര്‍ എന്നീ ചുമതലകളും ഉണ്ടാകും .പി. ബാലകിരണാണ് ഐ.ടി. മിഷന്‍ ഡയറക്ടര്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും