സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സോണിയ റോഡ് ഷോ ഉപേക്ഷിച്ചു മടങ്ങി

വിമെന്‍ പോയിന്‍റ് ടീം

ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായ റോഡ് ഷോയ്ക്കിറങ്ങിയ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി കടുത്ത പനിയെ തുടര്‍ന്ന് പകുതിയില്‍ പിന്‍വാങ്ങി.

സോണിയ പിന്മാറിയതോടെ റോഡ് ഷോയ്ക്കു നിറം കെട്ടുവെങ്കിലും തുടരുകയാണ്. പനിയും ക്ഷീണവും കൂടിയതിനെ തുടര്‍ന്ന് സോണിയ വാരാണസിയില്‍ നിന്നു ഡല്‍ഹിയിലേക്കു പോയി.നേതാവില്ലെങ്കിലും റോഡ് ഷോ തുടരുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിനിധാനം ചെയ്യുന്ന മണ്ഡലമായ വാരാണസി റോഡ് ഷോയുടെ ആരംഭം കുറിക്കുന്നതിനായി തിരഞ്ഞെടുത്തത് തന്നെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു.

ഇതേസമയം, സോണിയാജിക്ക് വാരാണസിയില്‍ വച്ചു രോഗം ബാധിച്ചതായി അറിഞ്ഞുവെന്നും അവര്‍ എത്രയും പെട്ടെന്ന് രോഗമുക്തി നേടട്ടേയെന്നു ട്വീറ്റ് ചെയ്തുകൊണ്ട് മോഡി കോണ്‍ഗ്രസ് നേതൃത്വത്തെ സമാശ്വസിപ്പിക്കുകയും ചെയ്തു.
റോഡ് ഷോയ്ക്കു വന്‍ ജനാവലി സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും